മുംബൈ: മുംബൈയിലെ അതി തീവ്ര മഴയ്ക്ക് ഇന്ന് നേരിയ ശമനമുണ്ടായേക്കാമെന്ന് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുംബൈക്ക് ചുറ്റുമുള്ള ക്ലൗഡ് മാസില്‍ കുറവുണ്ടായതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച തെക്കൻ മുംബൈയിലെ കൊളാബ നിരീക്ഷണാലയത്തിൽ രാവിലെ 8.30 മുതൽ രാത്രി 8.30 വരെ 293 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. ഡോപ്ലർ കാലാവസ്ഥാ റഡാർ മുംബൈക്ക് ചുറ്റുമുള്ള ക്ലൗഡ് മാസില്‍ നേരിയ കുറവ് കാണിക്കുന്നതായും മുംബൈയിലെ ഐഎംഡി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ കെഎസ് ഹൊസാലിക്കർ പറഞ്ഞു.
മുംബൈ, റായ്‌ഗഡ്, പൽഘർ, താനെ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രത്‌നഗിരി, സിന്ധുദുർഗ്, പൂനെ, കോലാപ്പൂർ, സതാര ജില്ലകൾക്ക് ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.