ജയ്‌പൂര്‍: ഏത് സാഹചര്യത്തെയും നേരിടാൻ ഇന്ത്യൻ സൈന്യം തയ്യാറാണെന്ന് ആര്‍മി കമാന്‍ഡര്‍ ലഫ്‌റ്റനന്‍റ് ജനറല്‍ അലോക് ക്ലെര്‍. രാജസ്ഥാനിലെ ബിക്കനീര്‍ മിലിട്ടറി സ്റ്റേഷനിലെ പ്രത്യേക ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. അയല്‍സംസ്ഥാനങ്ങളുടെ പരിശീലന ക്യാമ്പുകൾ എവിടെയാണെന്ന് ഞങ്ങൾക്ക് വ്യക്തമായി അറിയാം. ബലാകോട്ട് ആക്രമണം ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും ജാഗ്രത പാലിക്കുകയെന്നത് ഒരു വെല്ലുവിളി നിറഞ്ഞ കാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ സേന, സംസ്ഥാന ഭരണകൂടങ്ങൾ, ബിഎസ്‌എഫ്, പൊലീസ് എന്നിവ പരസ്പര ധാരണയോടെ ഏത് സാഹചര്യത്തിലും പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്. ഭീകരാക്രണങ്ങൾ ഇനിയും ആവര്‍ത്തിക്കാം. അതിന് സജ്ജമായിരിക്കണം. സംയുക്ത പരിശ്രമത്തിലൂടെ ഭീകരവാദത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങൾ വിജയിക്കുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.