മൂന്നാമത് മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആർ.സി. ഇ.പി.) കരാറില്‍ പങ്കാളി ആകേണ്ടതില്ലെന്ന് ഇന്ത്യ തീരുമാനിച്ചിരിക്കുകയാണ്. പരിഹരിക്കാനാകാത്ത ഒട്ടേറെ ആശങ്കകള്‍ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ പൂര്‍വേഷ്യയിലെ 16 രാജ്യങ്ങളുടെ കൂട്ടായ്മയില്‍ ചേരുന്നതില്‍ നിന്ന് വിട്ടുനിന്നത്. ലോകത്തെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാറില്‍ നിന്നുള്ള ഇന്ത്യയുടെ പിന്മാറ്റം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ബാങ്കോക്ക് ഉച്ചകോടിയില്‍ പ്രഖ്യാപിച്ചത്. ഈ പശ്ചാത്തലത്തിൽ, കരാറിന്‍റെ ഗുണങ്ങളെയും ദോഷങ്ങളെയും കുറിച്ച് പരിശോധിക്കാം,.
ഇന്ത്യ ഒപ്പു വച്ചിട്ടുള്ള സ്വതന്ത്ര വ്യാപാരക്കരാറുകളുടെ അനന്തരഫലങ്ങളെക്കുറിച്ച് 2017-18ലെ ഇക്കണോമിക് സർവെയില്‍ വിശദമായ പഠനം നടത്തിയിരുന്നു. മൊത്തത്തിലുള്ള വ്യാപാരത്തിന്‍റെ 50 ശതമാനം വർധനവ് നാലു വർഷക്കാലത്തേക്ക് ഉണ്ടാകുമെങ്കിലും വ്യവസായങ്ങളുടെ സന്തുലനം തകരാറിലാവുമെന്നാണ് സർവെ പറയുന്നത്. അതായിത് ഇറക്കുമതി കൂടുകയും കയറ്റുമതി കുറയുകയും ചെയ്ത് മിച്ചത്തിൽ കുറവു വരുന്ന അവസ്ഥയുണ്ടാകും.
സ്വതന്ത്ര വ്യാപാരക്കരാർ പ്രാവർത്തികമാകുന്നതോടെ ഇന്ത്യക്ക് കച്ചവട പങ്കാളിത്തമുള്ള മറ്റ് രാഷ്ട്രങ്ങളുമായുള്ള സന്തുലിതാവസ്ഥയിൽ വ്യതിയാനം വരാൻ സാധ്യതയുണ്ട്. ഇന്ത്യയുടെ ഏറ്റവും വലിയ കച്ചവട പങ്കാളികളിൽ ഒന്ന് ആസിയാൻ ആണ്. 2010 ജനുവരി ഒന്നിനാണ് ആസിയാനുമായുള്ള സമഗ്ര സാമ്പത്തിക സഹകരണക്കരാർ പ്രാബല്യത്തിൽ വന്നത്. തുടർന്ന് 2009-2010ലെ 43 ബില്യൺ ഡോളറിന്‍റെ ഉഭയകക്ഷി വ്യാപാരം, 2018-2019 ൽ 97 ബില്ലൺ ഡോളറിലേക്ക് കുതിച്ചുയർന്നു. പക്ഷെ ആസിയാനുമായുള്ള കച്ചവടക്കമ്മി 2009-2010 ലെ എട്ട് ബില്യൺ ഡോളറിൽ നിന്ന് 2018-19 ല്‍ എത്തിയപ്പോൾ 22 ബില്യൺ ഡോളറായി. രാജ്യത്ത് ഇറക്കുമതി കൂടുകയും കയറ്റുമതി കുറയുകയും ചെയ്തതിന്‍റെ കണക്കാണിത്. ആസിയാനിൽ നിന്നുള്ള ഇറക്കുമതിയുടെ തോത് കൂടുകയും ഇന്ത്യയിൽ നിന്ന് ആസിയാനിലേക്കുള്ള കയറ്റുമതി കുറയുകയും ചെയ്തുവെന്ന് സാരം. ഇന്ത്യ-ആസിയാൻ വിദേശവ്യാപാരക്കരാറിൽ ഇരുപത്തിയൊന്നിൽ പതിമൂന്ന് മേഖലകളിലും വ്യാപാര സന്തുലിതാവസ്ഥ താറുമാറായി. ടെക്സ്റ്റൈൽ, കെമിക്കൽ, പച്ചക്കറി ഉൽപന്നങ്ങൾ, വെങ്കലം, വജ്രം,സ്വർണം തുടങ്ങിയ രംഗത്താണ് ഇന്ത്യയേക്കാൾ ആസിയാന് മെച്ചം ലഭിച്ചു.
ഇന്ത്യ ഒപ്പുവെച്ച മറ്റു കരാറുകളുടെയും സ്ഥിതി വ്യത്യസ്തമല്ല. 2010 ജനുവരി ഒന്നിനാണ് ഇന്ത്യ- കൊറിയ സി.ഇ.പി.എ കരാർ നിലവിൽ വന്നത്. ഉഭയകക്ഷി വ്യാപാരങ്ങൾ 12 ബില്യണിൽ നിന്ന് 21.5 ബില്യൺ ഡോളറിലേക്ക് ഉയർന്നുവെങ്കിലും കയറ്റുമതി രംഗം ഇറക്കുമതിയേക്കാൾ ഏറെ പിന്നിലായി കഴിഞ്ഞിരുന്നു. 2009-2010ൽ അഞ്ച് ബില്യൺ ആയിരുന്ന കച്ചവടക്കമ്മി 2018-19ൽ 12 ബില്ല്യൺ ആയി ഉയർന്നു. ഇന്ത്യ-ജപ്പാൻ സി.ഇ.പി.എ പ്രാബല്യത്തിലായത് 2011 ഓഗസ്റ്റ് ഒന്നിനാണ്. ലോകത്തെ മറ്റു രാഷ്ട്രങ്ങളുമായുള്ള കച്ചവടത്തിൽ വന്നതിനേക്കാൾ നഷ്ടം ഈ കരാറിലുടെ സംഭവിച്ചു. 2006 ജനുവരി ഒന്നിന് നിലവിൽ വന്ന ദക്ഷിണേഷ്യൻ സ്വതന്ത്ര വ്യാപാര മേഖല (എസ്.എ.എഫ്.ടി.എ) മാത്രമാണ് ഇതിൽ നിന്നു വ്യത്യസ്തമായത്. 2005-06 ൽ നിന്ന് 2018-19 ലേക്ക് എത്തിയപ്പോൾ ഇന്ത്യയുടെ ലാഭം നാല് ബില്യണിൽ നിന്ന് 21 ബില്യൺ ഡോളറായി.
പ്രാബല്യത്തിലുള്ള വിദേശ വ്യാപാരക്കരാറുകളിലെ പോരായ്മകള്‍
മറ്റു രാജ്യങ്ങളിലെ വ്യാപാരികൾ പ്രയോജനപ്പെടുത്തുന്ന തരത്തിലേക്ക് ഉയരാൻ രാജ്യത്തെ കച്ചവടക്കാർക്ക് കഴിഞ്ഞില്ല എന്നത് യാഥാർഥ്യമാണ്. ഏഷ്യൻ ഡെവലപ്മെന്‍റ് ബാങ്കിന്‍റെ കണക്കുകൾ പ്രകാരം, 25 ശതമാനത്തിൽ താഴെ മാത്രമാണ് എഫ്.ടി.എ പ്രയോജനപ്പെടുത്തിയത്. ഏഷ്യയിലെ ഏറ്റവും കുറവ് ശതമാനമാണിത്.
2011 ൽ ഒപ്പുവെച്ച ഇന്ത്യ-ജപ്പാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനെക്കുറിച്ച് (സി.ഇ.പി.എ) അർപ്പിത മുഖർജി, അങ്കന പരാശർ ശർമ, ഐ.സി.ആർ.ഐ.ഇ.ആറിലെ സോഹം സിൻഹ, ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസ് ആന്‍റ് ഫിനാൻസിലെ അനുശ്രീ പോൾ എന്നിവർ ചേർന്ന് നടത്തിയ പഠനം ശ്രദ്ധേയമാണ്. വസ്ത്ര ഇറക്കുമതിയിൽ ലോകത്തിലെ തന്നെ മുൻപന്തിയിലുള്ള രാജ്യമാണ് ജപ്പാൻ. താരിഫ് ഇല്ലാതെ വിപണനം സാധ്യമായിട്ടും അതിന്‍റെ പ്രയോജനം കണക്കിലെടുത്ത് വ്യവസായം നടത്താൻ പോലും ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല.
ആഭ്യന്തര പരിമിതികൾ
താങ്ങാൻ കഴിയാത്ത തുകയാണ് കടത്തുകൂലി ഇനത്തിൽ ഇന്ത്യൻ കയറ്റുമതിക്കാർക്ക് ചെലവാകുന്നത്. ഇതാണ് വ്യാപാരികളെ ഈ മേഖലയിൽ നിന്നകറ്റുന്നത്. വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കയറ്റുമതിക്ക് ചെലവാകുന്ന തുക ഇന്ത്യയിൽ ഇരട്ടിയിലധികമാണെന്ന് നിതി ആയോഗ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ചൈനയുമായുള്ള വ്യാപാരത്തിലെ വ്യതിയാനങ്ങൾ
ആഴ്ചകൾക്ക് മുമ്പ് ചന്ദനത്തിരി പോലുള്ള ഉല്‍പന്നങ്ങൾക്കുള്ള താരിഫ് ഇന്ത്യ വർധിപ്പിച്ചു. എന്നാല്‍ ഈ ഉല്‍പന്നങ്ങളുടെ അന്താരാഷ്ട്ര നിർമാതാക്കളായ വിയറ്റ്നാം, ചൈന മുതലായ രാജ്യങ്ങൾ ഈ അവസരം പ്രയോജനപ്പെടുത്തി. സ്റ്റീൽ, ഉരുക്ക്, പാൽ ഉല്‍പന്നങ്ങൾ, സമുദ്രോൽപ്പന്നങ്ങൾ, ഇലക്ട്രോണിക് ഉല്‍പന്നങ്ങൾ, കെമിക്കലുകൾ, ഫാർമസി ഉല്‍പന്നങ്ങൾ, വസ്ത്രം എന്നിവ വിപണനം ചെയ്യുന്നവർ ആർ.സി.ഇ.പി നിലവിൽ വന്നാൽ അത് ദോഷകരമായി ബാധിക്കുമെന്ന ആശങ്ക അറിയിച്ചിട്ടുണ്ട്.
പല ശ്രേണികളിലായി നിരവധി ഉല്‍പന്നങ്ങള്‍ ചൈനയിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്. ആർ.സി.ഇ.പി. കരാർ വരുമ്പോൾ ഇന്ത്യക്ക് ഇറക്കുമതി ചെയ്യുന്നവയുടെ മുക്കാൽ ഭാഗത്തോളം തീരുവ കുറക്കുകയോ എടുത്തു കളയുകയോ ചെയ്യേണ്ടി വരും. അത് ചൈനയിൽ നിന്നുള്ള ഉൽപന്നങ്ങളുടെ അമിതമായ ഒഴുക്കിന് കാരണമാകും.
ഇനി ഗുണഫലങ്ങൾ നോക്കാം
ആർ.സി.ഇ.പി കരാറിലേക്കു കടക്കും മുമ്പ് ഇന്ത്യയുടെ സാമ്പത്തിക- വ്യാപാര സുരക്ഷിതത്വത്തെക്കുറിച്ചും ഗുണദോഷങ്ങളെക്കുറിച്ചും ആഴത്തിൽ ചിന്തിക്കണമെന്ന് നിതി ആയോഗ് അഭിപ്രായപ്പെട്ടിരുന്നു. ഒപ്പം ഇന്ത്യ- ആസിയാൻ വിദേശ വ്യാപാരക്കരാർ, കൊറിയയും ജപ്പാനുമായുള്ള സി.ഇ.പി.എ തുടങ്ങിയവയുടെ പുന:പരിശോധനയും ഈ ഘട്ടത്തിൽ അനിവാര്യമാണെന്ന് നിതി ആയോഗ് വ്യക്തമാക്കിയിരുന്നു.
തീരുവ രഹിത വ്യാപാരവും ഉയർന്ന തീരുവയും
വസ്ത്ര കയറ്റുമതിയുടെ കാര്യത്തിൽ യൂറോപ്യൻ യൂണിയൻ, അമേരിക്ക, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളുമായി വിദേശ വ്യാപാരക്കരാർ നടപ്പിലാക്കാൻ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ ഈ രാജ്യങ്ങളുമായി കരാറിൽ ഏർപ്പെട്ട മറ്റു രാജ്യങ്ങൾക്ക് വസ്ത്ര വ്യവസായത്തിൽ മുന്നോട്ടു കുതിക്കാൻ കഴിഞ്ഞിട്ടുണ്ട്. അപ്പോഴും ഇന്ത്യൻ വസ്ത്ര കയറ്റുമതി രംഗം നിർജീവമായി തുടരുകയാണ്.
അമേരിക്കയും യൂറോപ്പുമായി വ്യാപാരക്കരാർ നിലനിൽക്കുമ്പോൾ തന്നെ 2017-18 ൽ ഇന്ത്യയുടെ വസ്ത്ര കയറ്റുമതിയിൽ 3.8 ശതമാനം കുറവുണ്ടായി. ഇന്ത്യ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന ടീ ഷർട്ടുകൾക്ക് 32 ശതമാനം തീരുവയാണ് അമേരിക്ക ചുമത്തിയിരിക്കുന്നത്. അതേ സമയം, മറ്റു രാജ്യങ്ങളിൽ നിന്ന് തീരുവയില്ലാതെ തന്നെ ടീ ഷർട്ടുകൾ വാങ്ങുന്നുമുണ്ട്. സിൽക്ക് ഷോളുകളുടെ കാര്യത്തിലും ഇതു തന്നെയാണ് അവസ്ഥ.
ആഗോളതലത്തിൽ ഉയർന്നു വരുന്ന പൊതു ഉടമ സിദ്ധാന്തം
അമേരിക്കക്ക് ഒപ്പം യൂറോപ്പും തീരുവയുടെ കാര്യത്തിൽ ഇന്ത്യക്ക് ഗുണകരമല്ലാത്ത നിലപാടാണ് സ്വീകരിച്ചത്. കയറ്റുമതി രംഗത്ത് ഇന്ത്യയുമായി മത്സരിക്കുന്ന മറ്റു രാജ്യങ്ങൾക്ക് തീരുവയില്ലാതെ സുഗമമായി ഉൽപന്നങ്ങൾ കയറ്റി അയക്കാൻ സാധിക്കുമ്പോൾ ഭീമമായ തീരുവ കാരണം കയറ്റുമതിയിലും വിദേശ വിപണിയിലും ഇന്ത്യക്ക് തളർച്ച നേരിടേണ്ടി വരുന്നു. ഇതൊഴിവാക്കാൻ വിദേശ വ്യാപാരക്കരാർ ഏറെ സഹായകമാവും.
തൊഴിലാളി ക്ഷമത
നൈപുണ്യമുള്ള വിദഗ്ധരായ തൊഴിലാളികൾ ഇന്ത്യയുടെ വലിയ പ്രത്യേകതയാണ്. വിദേശത്തു പോയി ജോലി ചെയ്ത് നാട്ടിലേക്കു പണം അയക്കുന്നവരും നാട്ടിൽ തൊഴിൽ വൈദഗ്ധ്യം നേടി സജീവമായി പണിയെടുക്കുന്നവരും രാജ്യത്തിന് മുതൽക്കൂട്ടാണ്. ആർ.സി.ഇ.പി പ്രാബല്യത്തിലായാൽ രാജ്യത്തും വിദേശത്തും നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ഇത് ഇന്ത്യയുടെ സാമ്പത്തിക മേഖലയിൽ ഗുണകരമായ ചലനങ്ങൾക്കിടയാക്കും.
(പൂജ മെഹ്റ- ഡൽഹിയിൽ മാധ്യമ പ്രവർത്തക.ദ ലോസ്റ്റ് ഡെക്കേഡ് (2008-18): ഹൗ ദ ഇന്ത്യ ഗ്രോത്ത് സ്റ്റോറി ഡിവോൾവ്ഡ് ഇൻ ടു ഗ്രോത്ത് വിത്തൗട്ട് എ സ്റ്റോറി എന്ന പുസ്തകത്തിന്റെ രചയിതാവാണ്.)

Intro:Body:
ആർ സി ഇ പി: വ്യാപാരക്കറാറുകളുടെ ഗുണങ്ങളും ദോഷങ്ങളും
........................................................................
ഹൈദ്രാബാദ്: മൂന്നമത് മേഖലാ സമഗ്രസാമ്പത്തികപങ്കാളിത്ത(ആർ.സി. ഇ.പി.)കരാർ സംബന്ധിച്ച ചർച്ചകൾക്കായി പ്രധാമന്ത്രി നരേന്ദ്രമോദി തായ് ലൻറിൽ എത്തിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ, കരാറിൻറെ ഗുണങ്ങളെയും ദോഷങ്ങളെയും കുറിച്ച് ഒന്നു പരിശോോധിക്കാം,.
സ്വതന്ത്ര വ്യാപാരക്കറാർ പ്രാവർത്തികമാകുന്നതോടെ, ഇന്ത്യയ്ക്ക്, കച്ചവട പങ്കാളിത്തമുള്ള മറ്റ് രാഷ്ട്രങ്ങളുമായുള്ള സന്തുലിതാവസ്ഥയിൽ വ്യതിയാനം വരാൻ സാധ്യതയുണ്ട്.
2017-18ലെ ഇക്കണോമിക് സർവ്വെ, ഇന്ത്യ ഒപ്പു വെച്ചിട്ടുള്ള സ്വതന്ത്രവ്യാപാരക്കരാറുകളുടെ അനന്തരഫലങ്ങളെക്കുറിച്ച് വിശദമായ പഠനം നടത്തിയിരുന്നു. ഭാരതത്തിൻറെ നിലവിലുള്ള സ്വതന്ത്രവ്യാപാരക്കരാറുകെക്കുറിച്ച് നീതി ആയോഗ് നടത്തിയ മൂല്യനിർണ്ണയം വിജ്ഞാനപ്രദമാണ്. മൊത്തത്തിലുള്ള വ്യാപാരത്തിൻറെ 50 ശതമാനം വർദ്ധനവ് നാലുവർഷക്കാലത്തേക്ക് ഉണ്ടാകുമെങ്കിലും വ്യവസായങ്ങളുടെ സന്തുലനം തകരാറിലാവുമെന്നാണ് സർവ്വെ പറഞ്ഞുവെക്കുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഇറക്കുമതി കൂടുകയും കയറ്റുമതി കുറയുകയും ചെയ്ത്,മിച്ചത്തിൽ കുറവു വരുന്ന അവസ്ഥ സംജാതമാകും.
ഭാരതത്തിൻറെ ഏറ്റവും വലിയ കച്ചവട പങ്കാളികളിൽ ഒന്ന് ആസിയാൻ ആണ്. 2010 ജനുവരി ഒന്നിനാണ് ആസിയാനുമായുള്ള സമഗ്ര സാമ്പത്തിക സഹകരണക്കരാർ പ്രാബല്യത്തിൽ വന്നത്. തുടർന്ന് 2009-2010ലെ 43 ബില്യൺ ഡോളറിൻറെ ഉഭയകക്ഷി വ്യാപാരം, 2018-2019 ൽ 97 ബില്ലൺ ഡോളറിലേക്ക് കുതിച്ചുയർന്നു. പക്ഷെ 2009-2010 ലെ 8 ബില്ല്യൺ ഡോളറിൽ നിന്ന്, ആസിയാനുമായുള്ള കച്ചവടക്കമ്മി, 2018-19 ലെത്തിയപ്പോൾ,22 ബില്ല്യൺ ഡോളറായി.രാജ്യത്ത് ഇറക്കുമതി കൂടുകയും കയറ്റുമതി കുറയുകയും ചെയ്തതിൻറെ കണക്കാണിത്. ആസിയാനിൽ നിന്നുള്ള ഇറക്കുമതിയിടെ തോത് കൂടുകയും ഇന്ത്യയിൽ നിന്ന് ആസിയാനിലേക്കുള്ള കയറ്റുമതി കുറയുകയും ചെയ്തുവെന്ന് സാരം.
ഇന്ത്യ-ആസിയാൻ വിദേശവ്യാപാരക്കരാറിൽ, ഇരുപത്തിയൊന്നിൽ പതിമൂന്ന് മേഖലകളിലും വ്യാപാരസന്തുലിതാവസ്ഥ താറുമാറായി. ടെക്സ്റ്റൈൽ, കെമിക്കൽ, പച്ചക്കറി ഉൽപ്പന്നങ്ങൾ, വെങ്കലം, വജ്രം,സ്വർണ്ണം തുടങ്ങിയവയുടെ വ്യാപാരരംഗത്താണ് ഇന്ത്യയേക്കാൾ മെച്ചം, ആസിയാന് ലഭിച്ചത്. ലാഭമുണ്ടായ മേഖലകളിലെ വരുമാനം, മറ്റു മേഖലകളിലെ നഷ്ടവുമായി താരതമ്യപ്പെടുത്തുമ്പോൾ തുലോം കുറവാണ്.
ഇന്ത്യ ഒപ്പുവെച്ച മറ്റു കരാറുകളുടെയും സ്ഥിതി വ്യത്യസ്തമല്ല. 2010 ജനുവരി ഒന്നിനാണ് ഇന്ത്യ -കൊറിയ സി ഇ പി എ കരാർ നിലവിൽ വന്നത്. ഉഭയകക്ഷി വ്യാപാരങ്ങൾ 12 ബില്ല്യണിൽ നിന്ന് 21.5 ബില്ല്യൺ ഡോളറിലേക്കുയർന്നുവെങ്കിലും കയറ്റുമതി രംഗം ഇറക്കുമതിയേക്കാൾ ഏറെ പിന്നിലായിക്കഴിഞ്ഞിരുന്നു. കച്ചവടക്കമ്മി, 2009-2010ൽ 5 ബില്ല്യൺ ആയിരുന്നത് 2018-19ൽ 12 ബില്ല്യൺ ആയി ഉയർന്നു.
ഇന്ത്യ-ജപ്പാൻ സി ഇ പി എ പ്രാബല്യത്തിലായത് 2011 ഓഗസ്റ്റ് ഒന്നിനാണ്. ലോകത്തെ മറ്റു രാഷ്ട്രങ്ങളുമായുള്ള കച്ചവടത്തിൽ വന്നതിനേക്കാൾ നഷ്ടം ഈ കരാറിലുടെ സംഭവിച്ചു.
2006 ജനുവരി ഒന്നിന് നിലവിൽ വന്ന ദക്ഷിണേഷ്യൻ സ്വതന്ത്ര വ്യാപാര മേഖല(എസ് എ എഫ് ടി എ) മാത്രമാണ് ഇതിൽ നിന്നു വ്യത്യസ്തമായത്. 2005-06ൽ നിന്ന് 2018-19ലേക്കെത്തയപ്പോൾ, നാലു ബില്ല്യണിൽ നിന്ന് ഇരുപത്തിയ1ന്ന് ബില്ല്യൺ ഡോളറായി ഇന്ത്യയുടെ ലാഭം.
പ്രാബല്യത്തിലുള്ള വിദേശവ്യാപാരക്കരാറുകളിലെ പ്രയോജനക്കുറവുകൾ
മറ്റു രാജ്യങ്ങളിലെ വ്യാപാരികൾ പ്രയോജനപ്പെടുത്തുന്ന തരത്തിലേക്കുയറരാൻ, ഭാരതത്തിലെ കച്ചവടക്കാർക്ക് കഴിഞ്ഞില്ല എന്നത് യാഥാർത്ഥ്യമാണ്.ഏഷ്യൻ ഡെവലപ്മെൻറ് ബാങ്കിൻറെ കണക്കുകൾ പ്രകാരം, 25 ശതമാനത്തിൽ താഴെ മാത്രമാണ് എഫ് ടി എ പ്രയോജനപ്പെടുത്തിയത്. ഓഷ്യയിലെ ഏറ്റവും കുറവ് ശതമാനമാണിത്.
2011 ൽ ഒപ്പുവെച്ച ഇന്ത്യ-ജപ്പാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനെക്കുറിച്ച് (സി ഇ പി എ) അർപ്പിത മുഖർജി, അങ്കന പരാശർ ശർമ, ഐ സി ആർ ഐ ഇ ആറിലെ സോഹം സിൻഹ, ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസ് ആൻറ് ഫിനാൻസിലെ അനുശ്രീ പോൾ എന്നിവർ ചേർന്ന് നടത്തിയ പഠനം ശ്രദ്ധേയമാണ്.വസ്ത്ര ഇറക്കുമതിയിൽ ലോകത്തിലെ തന്നെ മുൻപന്തിയിലുള്ള രാജ്യമാണ് ജപ്പാൻ. താരിഫ് ഇല്ലാതെ വിപണനം സാദ്ധ്യമാണെന്നിരിക്കെ, അതിൻറെ പ്രയോജനം കണക്കിലെടുത്ത് വ്യവസായം നടത്താൻ പോലും ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ല.
ആഭ്യന്തര പരിമിതികൾ
താങ്ങാൻ കഴിയാത്തത്ര വലിയ തുകയാണ് കടത്തുകൂലി ഇനത്തിൽ ഇന്ത്യൻ കയറ്റുമതിക്കാർക്ക് ചെലവാകുന്നത് എന്നത് തന്നെയാണ് വ്യാപാരികളെ ഈ മേഖലയിൽ നിന്നകറ്റുന്നത്. വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, കയറ്റുമതിക്ക് ചെലവാകുന്ന തുക ഇന്ത്യയിൽ ഇരട്ടിയിലധികമാണെന്ന് നിതി ആയോഗ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ചൈനയുമായുള്ള വ്യാപാരത്തിലെ വ്യതിയാനങ്ങൾ
ആഴ്ചകൾക്ക മുമ്പ് അഗർബത്തി പോലുള്ള ഉൽപ്പന്നങ്ങൾക്കുള്ള താരിഫ്, ഇന്ത്യ വർദ്ധിപ്പിച്ചു. ഇത്തരം ഉൽപ്പന്നങ്ങളുടെ അന്താരാഷ്ട്ര നിർമ്മാതാക്കളായ വിയറ്റ്നാം, ചൈന മുതലായ രാജ്യങ്ങൾ ഈ അവസരം പ്രയോജനപ്പെടുത്തി.
സ്റ്റീൽ, ഉരുക്ക്, പാൽ ഉൽപ്പന്നങ്ങൾ, സമുദ്രോൽപ്പന്നങ്ങൾ, ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ, കെമിക്കലുകൾ, ഫാർമസി ഉൽപ്പന്നങ്ങൾ, വസ്ത്രം എന്നിവ വിപണനം ചെയ്യുന്നവർ ആർ സി ഇ പി നിലവിൽ വന്നാൽ അത് ദോഷകരമായി ബാധിക്കുമെന്ന ആശങ്ക അറിയിച്ചിട്ടുണ്ട്.
പല ശ്രേണികളിലായി ഒരുപാടുൽപ്പന്നങ്ങൾ ചൈനയിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്.ആർ സി ഇ പി കരാർ വരുമ്പോൾ, ഇറക്കുമതി ചെയ്യുന്നവയുടെ മുക്കാൽ ഭാഗത്തോളം തീരുവ കുറക്കുകയോ എടുത്തു കളയുകയോ ചെയ്യേണ്ടി വരും ഇന്ത്യയ്ക്ക്. അത്, ചൈനയിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ അമിത മായ ഒഴുക്കിന് കാരണമായിത്തീരും.
ഇനി ഗുണഫലങ്ങൾ നോക്കാം
മേൽപ്പറഞ്ഞ വിഷയങ്ങൾ നിലനിൽക്കുന്ന തു കൊണ്ടു തന്നെ, ആർ സി ഇ പി കരാറിലേക്കു കടക്കും മുമ്പ്, ഇന്ത്യയുടെ സാമ്പത്തിക- വ്യാപാര സുരക്ഷിതത്വത്തെക്കുറിച്ചും ഗുണദോഷങ്ങളെക്കുറിച്ചും ആഴത്തിൽ ചിന്തിക്ണമെന്ന് നിതി ആയോഗ് അഭിപ്രായപ്പെടുന്നു. ഒപ്പം, ഇന്ത്യ - ആസിയാൻ വിദേശ വ്യാപാരക്കരാർ, കൊറിയയും ജപ്പാനുമായുള്ള സി ഇ പി എ തുടങ്ങിയവയുടെ പുന:പരിശോധനയും ഈ ഘട്ടത്തിൽ അനിവാര്യമാണെന്ന് നിതി ആയോഗ് പറഞ്ഞു വെക്കുന്നു.
തീരുവ രഹിത വ്യാപാരവും ഉയർന്ന തീരുവയും
വസ്ത്ര കയറ്റുമതിയുടെ കാര്യത്തിൽ യൂറോപ്യൻ യൂണിയൻ, അമേരിക്ക, യു എ ഇ തുടങ്ങിയ രാഷ്ട്രങ്ങളുമായി വിദേശ വ്യാപാരക്കരാർ നടപ്പിലക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ല. മേൽപ്പറഞ്ഞ രാജ്യങ്ങളുമായി ഇതേ കരാറിൽ ഏർപ്പെട്ടു കഴിഞ്ഞ മറ്റു രാജ്യങ്ങൾക്ക് വസ്ത്രവ്യവസായത്തിൽ മുന്നോട്ടു കുതിക്കാൻ എളുപ്പത്തിൽ കഴിഞ്ഞിട്ടുണ്ട്. തൽഫലമായി ആ രാജ്യങ്ങൾക്ക് നല്ലതോതിൽ വസ്ത്രക്കയറ്റുമതി സാധ്യമാകുമ്പോൾ, ഇന്ത്യൻ വസ്ത്ര കയറ്റുമതി രംഗം നിർജീവമായി തുടരുകയാണ്.
അമേരിക്കയും യൂറോപ്പുമായി വ്യാപാരക്കരാർ നിലനിൽക്കുമ്പോൾത്തന്നെ, 2017-18 ൽ ഇന്ത്യയുടെ വസ്ത്ര കയറ്റുമതിയിൽ 3.8 ശതമാനം കുറവുണ്ടായി.ഇന്ത്യ ഏറ്റവും കൂടുതൽ കയറ്റുമതി ചയ്യുന്ന ടീ ഷർട്ടുകൾക്ക് 32 ശതമാനം തീരുവയാണ് അമേരിക്ക ചുമത്തിയിരിക്കുന്നത്. അതേ സമയം, മറ്റു രാജ്യങ്ങളിൽ നിന്ന് തീരുവയില്ലാതെ തന്നെ ടീ ഷർട്ടുകൾ വാങ്ങുന്നു മുണ്ട്. സിൽക്ക് ഷോളുകളുടെ കാര്യത്തിലും ഇതു തന്നെയാണ് അവസ്ഥ.
ആഗോളതലത്തിൽ ഉയർന്നു വരുന്ന പൊതു വുടമാ സിദ്ധാന്തം
അമേരിക്ക മാത്രമല്ല, യൂറോപ്പും തീരുവയുടെ കാര്യത്തിൽ ഇന്ത്യക്ക് ഗുണകരമല്ലാത്ത നിലപാടാണ് കൈക്കൊണ്ടിട്ടുള്ളത്. കയറ്റുമതി രംഗത്ത് ഇന്ത്യയുമായി മത്സരിക്കുന്ന മറ്റു രാജ്യങ്ങൾക്ക്, തീരുവയില്ലാതെ, സുഗമമായി ഉൽപ്പന്നങ്ങൾ കയറ്റി അയക്കാൻ സാധിക്കുമ്പോൾ, ഭീമമായ തീരുവ കാരണം കയറ്റുമതിയിലും വിദേശ വിപണിയിലും തളർച്ച നേരിടേണ്ടി വരുന്നു.ഇതൊഴിവാക്കാൻ, വിദേശ വ്യാപാരക്കരാർ ഏറെ സഹായകമാവും.
തൊഴിലാളി ക്ഷമത
നൈപുണ്യമുള്ള , വിദഗ്ധരായ തൊഴിലാളികൾ ഇന്ത്യയുടെ വലിയ പ്രത്യേകതയാണ്.വിദേശത്തു പോയി ജോലി ചെയ്ത് നാട്ടിലേക്കു പണം അയക്കുന്നവരും നാട്ടിൽത്തന്നെ തൊഴിൽ വൈദഗ്ധ്യം നേടി സജീവമായി പണിയെടുക്കുന്നവരും ഇന്ത്യയ്ക്ക് മുതൽക്കൂട്ടാണ്.ആർ സി ഇ പി പ്രാബല്യത്തിലായാൽ രാജ്യത്തും വിദേശത്തും നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.ഇത്, ഇന്ത്യയുടെ സാമ്പത്തിക മേഖലയിൽ ഗുണകരമായ ചലനങ്ങൾക്കിടയാക്കും.
(പൂജ മെഹ്റ- ഡെൽഹിയിൽ മാധ്യമ പ്രവർത്തക.ദ ലോസ്റ്റ് ഡെക്കേഡ് (2008-18): ഹൗ ദ ഇന്ത്യ ഗ്രോത്ത് സ്റ്റോറി ഡിവോൾവ്ഡ് ഇൻ ടു ഗ്രോത്ത് വിത്തൗട്ട് എ സ്റ്റോറി എന്ന പുസ്തകത്തിന്റെ രചയിതാവാണ്.)
Conclusion: