ന്യൂഡൽഹി: ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ കൂടുതല്‍ ധനസഹായങ്ങളും, പലിശയിളവുകളും പ്രഖ്യാപിച്ച് ആര്‍ബിഐ. കൊവിഡ് വ്യാപനത്തില്‍ സാമ്പത്തികമായി പ്രതിസന്ധിയിലായ സംസ്ഥാനങ്ങള്‍ക്ക് 60% അധിക സഹായം നല്‍കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. ഒപ്പം ബാങ്കുകള്‍ക്കും നബാർഡ്, സിഡ്ബി, ദേശീയ ഹൗസിങ് ബാങ്ക് എന്നിവക്കും 50,000 കോടി വീതം നൽകും. വിപണിയില്‍ പണലഭ്യത ഉറപ്പുവരുത്തുന്നതിനായാണ് ആര്‍ബിഐ ഇടപെടല്‍. ഒപ്പം റിവേഴ്സ് റീപ്പോ റേറ്റ് 3.75% ശതമാനമാക്കി കുറച്ചിട്ടുണ്ട്.
രാജ്യത്ത് സാമ്പത്തിക മേഖലയിലെ സ്ഥിതിഗതികൾ രൂക്ഷമാണെന്നും അടിയന്തര നടപടികൾ കൈക്കൊള്ളേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും ആര്‍ബിഐ ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രതിസന്ധിയിലും ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അവസരത്തിനൊത്ത് ഉയർന്നെന്ന് ഗവര്‍ണര്‍ പറഞ്ഞു. കോവിഡിന് ശേഷം ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് വേഗം തിരിച്ചുവരാൻ കഴിയുമെന്ന പ്രതീക്ഷയും ശക്തികാന്ത ദാസ് പങ്കുവച്ചു. ഈ വര്‍ഷം ഇന്ത്യ 1.9 ശതമാനം വളർച്ച നേടും. മാർച്ച് 27 വരെ വിപണിയിലേക്ക് ജി.ഡി.പിയുടെ 3.2 ശതമാനം എത്തിക്കാൻ സാധിച്ചു. വിപണിയിലേക്കുള്ള പണമൊഴുക്കിനെ ലോക്ക് ഡൗൺ ബാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ജി-20 രാജ്യങ്ങളില്‍ ഇന്ത്യ ശക്തരാണെന്നും രാജ്യത്തെ വിദേശ നാണ്യ ശേഖരം ഭദ്രമാണെന്നും ഗവര്‍ണര്‍ അറിയിച്ചു.