മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം തുടരുന്നതിനിടെ മുംബൈയില്‍ നിന്നൊരു ആശ്വാസ വാര്‍ത്ത. മുംബൈയിലെ സിയോണ്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ഒന്നര മാസം പ്രായമായ കുഞ്ഞിന് കൊവിഡ് ഭേദമായി. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മെയ് 13 നാണ് 45 ദിവസം പ്രായമായ ആണ്‍ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുഞ്ഞിന് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്‌തു. കുഞ്ഞിന്‍റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് മെയ് 18ന് മസ്‌തിഷ്ക ശസ്തക്രിയയും നടത്തി. പത്ത് ദിവസത്തെ ചികിത്സക്ക് ശേഷം നടത്തിയ പരിശോധനയില്‍ കുഞ്ഞ് കൊവിഡ് നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.
കുഞ്ഞ് പൂര്‍ണ ആരോഗ്യവാനാണെന്നും രോഗം ഭേദമായി ആശുപത്രി വിട്ടതായും ആശുപത്രി അധികൃതര്‍ പറഞ്ഞു. ശസ്തക്രിയ നടത്തിയ ഡോക്ടര്‍മാര്‍ 14 ദിവസം നിരീക്ഷണത്തിലാണ്.