ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ അപൂർവ വന്യമൃഗമായ ഹിമപ്പുലിയെ കണ്ടെത്തിയതായി മൃഗ ശാസ്ത്രജ്ഞൻ ശംഭു പ്രസാദ് നൗട്ടാൽ. കഴിഞ്ഞ മാസം മുതൽ ഗംഗോത്രി ദേശീയോദ്യാനത്തിൽ ഹിമപ്പുലിയെ നിരവധി തവണ കണ്ടതായി മൃഗ ശാസ്ത്രജ്ഞൻ നൗട്ടാൽ പറഞ്ഞു.
ഇന്ത്യയിലെ ആദ്യത്തെ ഹിമപ്പുലി സംരക്ഷണ കേന്ദ്രം ഉത്തരകാഷി ജില്ലയിലാണ് ഉള്ളത്. വംശനാശ ഭീഷണി നേരിടുന്ന വന്യജീവികളായ പറക്കും അണ്ണാൻ, യുറേഷ്യൻ കാട്ടു പൂച്ചകൾ തുടങ്ങിയവയെ സംസ്ഥാനത്ത് മുമ്പ് കണ്ടെത്തിയിട്ടുണ്ട്.