ഷിംല: ഹിമാചൽ പ്രദേശിലെ കുളുവിൽ ജയിൽ ചാടിയ പീഡന കേസ് പ്രതി 11 ദിവസങ്ങൾക്കുശേഷം പൊലീസ് പിടിയിലായി. തിക്ര ബൗദി സ്വദേശിയായ ഖേം രാജിനെ ബിയാസ് നദിക്കടുത്തുള്ള പിർഡിയിൽ നിന്ന് കുളു പൊലീസാണ് അറസ്റ്റ് ചെയ്തത്. ഭൂന്ദാറിലുള്ള സുഹൃത്തുക്കളുടെ അടുത്തേക്ക് പോകാന്‍ ശ്രമിക്കവേയാണ് ഇയാൾ പൊലീസ് പിടിയിലായതെന്ന് കുളു എസ്‌പി ഗൗരവ് സിംഗ് പറഞ്ഞു. പീഡന കേസിൽ കുളു ജയിലിൽ ശിക്ഷ അനുഭവിക്കുകയായിരുന്ന ഇയാൾ ജനുവരി 15ന് പുലർച്ചെയാണ് രക്ഷപ്പെട്ടത്.
പതിനൊന്ന് ദിവസം താൻ ബിസ്‌കറ്റും വെള്ളവും മാത്രമാണ് കഴിച്ചിരുന്നതെന്നും ബിജ്‌ലി മഹാദേഹ ക്ഷേത്രത്തിനടുത്തുള്ള മഹുന്തി നാഗിലാണ് ഒളിച്ചിരുന്നതെന്നും ഖേം രാജ് ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞു. ഞായറാഴ്ച മഹുന്തി നാഗിൽ നിന്ന് ഭൂന്ദാറിലുള്ള സുഹൃത്തുക്കളുടെ അടുത്തേക്ക് പോകാൻ ശ്രമിക്കവെയാണ് ഇയാൾ പൊലീസിന്‍റെ പിടിയിലായത്.