ETV Bharat / bharat

കൊവിഡിനെ ചെറുക്കാന്‍ മെഡിക്കല്‍ റിസോഴ്‌സുകള്‍ ഉറപ്പാക്കണമെന്ന് ഡല്‍ഹി ലഫ്‌. ഗവര്‍ണര്‍

author img

By

Published : Jun 12, 2020, 7:16 PM IST

ഡല്‍ഹിയില്‍ ഇതുവരെ 34,867 കൊവിഡ്‌ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു

COVID-19 situation  coronavirus  Anil Baijal  coronavirus in delhi  bed capacity  bed capacity must be topmost priority  ഡല്‍ഹി  മെഡിക്കല്‍ റിസോഴ്‌സുകള്‍  ഡല്‍ഹി ലഫ്‌. ഗവര്‍ണര്‍  കൊവിഡ്‌ 19
കൊവിഡിനെ ചെറുക്കാന്‍ മെഡിക്കല്‍ റിസോഴ്‌സുകള്‍ ഉറപ്പാക്കണമെന്ന് ഡല്‍ഹി ലഫ്‌. ഗവര്‍ണര്‍

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് വര്‍ധിച്ചു വരുന്ന കൊവിഡ്‌ വ്യാപനത്തെ ചെറുക്കുന്നതിന് മെഡിക്കല്‍ റിസോഴ്‌സുകളും കിടക്കകളുടെ ലഭ്യതയും ഉറപ്പാക്കണമെന്ന് ഡല്‍ഹി ലഫ്‌റ്റ്നന്‍റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ പറഞ്ഞു. നഗരത്തിന് പുറത്തുള്ളവര്‍ കൂടി ചികിത്സ തേടിയെത്തുമെന്നതിനാല്‍ ജൂലൈ 31 നകം ഒന്നരലക്ഷം കിടക്കകള്‍ ആവശ്യമായി വരുമെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ പ്രസ്‌താവനക്ക് പിന്നാലെയാണ് ലഫ്‌റ്റ്നന്‍റ് ഗവര്‍ണറുടെ പരാമര്‍ശം. നഗരത്തില്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോയെന്നും രോഗം പടരാന്‍ സാധ്യതയുള്ള മേഖലകളില്‍ പ്രത്യേക വിലയിരുത്തല്‍ നടത്തണമെന്നും എല്ലാ ജില്ലാ മജിസ്‌ട്രേറ്റുകള്‍ക്കും പൊലീസ് മേധാവികള്‍ക്കും നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ ഇതുവരെ 34,867 കൊവിഡ്‌ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഇതില്‍ 12,731 പേര്‍ക്ക് രോഗം ഭേദമായി. സംസ്ഥനത്ത് നിലവില്‍ 242 കണ്ടെയ്‌മെന്‍റ് സോണുകളാണുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.