ETV Bharat / bharat

റാം വിലാസ് പസ്വാന്‍; അടിച്ചമര്‍ത്തപെട്ടവന്‍റെ ശബ്ദം ഓര്‍മയായി

1946 ജൂലൈ അഞ്ചിന് ബിഹാറിലെ ശഹര്‍ബാനി ഗ്രാമത്തിലെ ഒരു ദളിത് കുടുംബത്തില്‍ ജമുന്‍ പസ്വാന്‍റെയും സിയ ദേവിയുടേയും മകാനായി ജനനം. 1969ൽ ബിഹാർ നിയമസഭയിലേക്ക്​ സംയുക്​ത സോഷ്യലിസ്​റ്റ്​ പാർട്ടി എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ്​ രാഷ്​ട്രീയ ജീവിതം ആരംഭിക്കുന്നത്​.

ram-vilas-paswan-passes-away  റാം വിലാസ് പാസ്വാന്‍  റാം വിലാസ് പാസ്വാന്‍ മരി ച്ചു  അടിച്ചമര്‍ത്തപെട്ടവന്‍റെ ശബ്ദം ഓര്‍മയായി  റാം വിലാസ് പാസ്വാന്‍ മരിച്ചു വാര്‍ത്ത  റാം വിലാസ് പാസ്വാന്‍റെ രാഷ്ട്രീയ ചരിത്രം
റാം വിലാസ് പാസ്വാന്‍; അടിച്ചമര്‍ത്തപെട്ടവന്‍റെ ശബ്ദം ഓര്‍മയായി
author img

By

Published : Oct 9, 2020, 12:48 AM IST

ഹൈദരാബാദ്: കഴിഞ്ഞ 50 വര്‍ഷമായി രാജ്യത്തെ ദളിതരുടെ രാഷ്ട്രീയം ഉറക്കെ പറഞ്ഞ റാം വിലാസ് പസ്വാന്‍ ഓര്‍മയായി. സ്വതന്ത്ര ഇന്ത്യയില്‍ ദളിതരുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി കൊണ്ടുവന്ന മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയതടക്കം പസ്വാന്‍ എന്ന നേതാവിന്‍റെ രാഷ്ട്രീയ ജീവിതം സമ്പന്നമാണ്. ഇന്ത്യയുടെ നിശബ്ദ വിപ്ലവം എന്ന് ഫ്രഞ്ച് രാഷ്ട്രതന്ത്രജ്ഞനായിരുന്ന ക്രിസ്റ്റോഫ് ജാഫർലോട്ട് വിളിച്ച മണ്ഡല്‍ പ്രസ്ഥാനത്തിന് പ്രായോഗിക മുഖം കൈവന്നതിന് പിന്നില്‍ പാസ്വാന്‍റെ കരങ്ങളുമുണ്ടായിരുന്നു. അങ്ങനെ സ്വതന്ത്ര ഇന്ത്യയില്‍ അടിച്ചമര്‍ത്തപ്പെട്ടവന്‍റെ ശബ്ദമാകാന്‍ പാസ്വാന് കഴിഞ്ഞു.

1946 ജൂലൈ അഞ്ചിന് ബിഹാറിലെ ശഹര്‍ബാനി ഗ്രാമത്തിലെ ഒരു ദളിത് കുടുംബത്തില്‍ ജമുന്‍ പസ്വാന്‍റെയും സിയ ദേവിയുടേയും മകാനായി ജനനം. കഗാരിയയിലെ കേസി കോളജില്‍ വച്ച് നിയമത്തില്‍ ബിരുദം നേടി. തുടര്‍ന്ന് പട്ന യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദാനന്ദരബിരുദം. ഇതിനിടെ ജനങ്ങള്‍ക്കിടയില്‍ പാസ്വാന്‍ തന്‍റെ സ്വാധീനം ഉറപ്പിച്ചിരുന്നു. 1969ൽ ബിഹാർ നിയമസഭയിലേക്ക്​ സംയുക്​ത സോഷ്യലിസ്​റ്റ്​ പാർട്ടി എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ്​ രാഷ്​ട്രീയ ജീവിതം ആരംഭിക്കുന്നത്​. 1974 ലോക്​ ദള്ളിലേക്ക്​ മാറിയ അദ്ദേഹം പാർട്ടി ജനറൽ സെക്രട്ടറിയാവുകയും അടിയന്തരാവസ്ഥക്കെതിരെ സമരം നയിക്കുകയും ചെയ്​തു. 1977ലാണ്​ ആദ്യമായി ലോക്​സഭയിലെത്തുന്നത്​. ജനത പാർട്ടി അംഗമായി ഹാജിപൂർ മണ്ഡലത്തിൽ നിന്നായിരുന്നു ലോക്​സഭ പ്രവേശന നേടിയത്. ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് തസ്തിക വേണ്ടെന്ന് വച്ചായിരുന്നു രാഷ്ട്രീയത്തിലേക്കുള്ള ചുവടുമാറ്റം.

1989 മുതല്‍ അധികാരത്തിലേറിയ എട്ടു കേന്ദ്ര മന്ത്രിസഭകളുടെ ഭാഗമാകാനും ആറു പ്രധാനമന്ത്രിമാരുടെ കീഴില്‍ സേവനമനുഷ്ഠിക്കാനും റാം വിലാസ് പസ്വാന് കഴിഞ്ഞത് അതുകൊണ്ടുതന്നെയാണ്. 1980, 1989, 1996, 1999, 2004, 2014 വർഷങ്ങളിൽ അദ്ദേഹം ലോക്​സഭയിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ 32 വര്‍ഷത്തിനിടയില്‍ ഒരേയൊരു കേന്ദ്രമന്ത്രിസഭയില്‍ മാത്രമായിരുന്നു അദ്ദേഹം ഭാഗമല്ലാതിരുന്നതെന്നും രാഷ്ട്രീയ നിരീക്ഷകര്‍ ഓര്‍ക്കുന്നു. 2000ത്തിലാണ്​ അദ്ദേഹം ലോക്​ ജനശക്​തി പാർട്ടി രൂപീകരിക്കുന്നത്​. 2004ൽ യു.പി.എ പിന്തുണയിൽ ലോക്​സഭയിലേക്ക്​ ജയിച്ചു കയറി കേന്ദ്രമന്ത്രിയായി. രാസവള, സ്​റ്റീൽ വകുപ്പുകളുടേതായിരുന്നു ചുമതല. രാജ്യസഭയിലെത്തിയിട്ടും കോണ്‍ഗ്രസ് പാസ്വാനെ കൂടെ കൂട്ടിയില്ല. അവഗണനകളെ ആയുധമാക്കുന്ന രാഷ്ട്രീയ ബുദ്ധി പാസ്വാനുണ്ടായിരുന്നു. 2009-14 വരെ രാജ്യം ഭരിച്ച രണ്ടാം യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടത്തില്‍ ആര്‍ജെഡിയുമായി സഖ്യമുണ്ടാക്കാന്‍ പസ്വാന്‍ ശ്രമിച്ചിരുന്നു. പക്ഷെ കണക്കു കൂട്ടലുകള്‍ തെറ്റിച്ച് ജനം വിധിയെഴുതി.

ഹജിപുരില്‍ നിന്ന് അദ്ദേഹം തോല്‍വിയുടെ രുചിയറിഞ്ഞു. എന്നാല്‍ പാസ്വാന് കരുക്കള്‍ മാറ്റി നീക്കി. 2014-ല്‍ നരേന്ദ്രമോദിയുടെ കീഴിലുള്ള എന്‍ഡിഎ ക്യാമ്പിലേക്ക് അനായാസേന പസ്വാന്‍ കൂടുമാറി. ഗുജറാത്ത് കലാപത്തെചൊല്ലി വായ്‌പേയി സര്‍ക്കാരില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച പസ്വാന്‍ കൃത്യസമയം മനസിലാക്കി തിരിച്ചെത്തിയെന്നാണ് അന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കൂടുമാറ്റത്തെകുറിച്ച് പ്രതികരിച്ചത്. എന്നും സഖ്യമുണ്ടാക്കുന്നതില്‍ മിടുക്കനായിരുന്നു പസ്വാന്‍. അതിനാല്‍ തന്നെ വോട്ടെടുപ്പിന് മുന്‍പ് ജനഹിതം മനസിലാക്കി കൂടുമാറും. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രത്യേകിച്ച് ബിഹാറിലെ രാഷ്ടീയത്തില്‍ പസ്വന്‍റെ കണക്കുകള്‍ ഏറെ പിഴച്ചിട്ടില്ല. 77ല്‍ തുടങ്ങിയ രാഷ്ട്രീയ ജീവിത ജയപരാജയങ്ങളിലൂടെ തന്നെയാണ് കടന്ന് പോയത്. എങ്കിലും സ്വതന്ത്ര ഇന്ത്യയുടെ ഭരണത്തിലെ മൂന്ന് ദശകങ്ങത്തിലെ രാഷ്ട്രീയ ചരിത്രത്തില്‍ പസ്വാന്‍റെ പേരുണ്ടായിരുന്നു. 32 വര്‍ഷത്തിനിടയില്‍ ആദ്യമായി 2019-ലെ പൊതുതെരഞ്ഞെടുപ്പിലാണ് അദ്ദേഹം മത്സരിക്കാതിരുന്നത്. എന്നാല്‍ മൂന്നുകുടുംബാംഗങ്ങളെ കളത്തിലിറക്കി വിജയം കുടുംബത്തിന്‍റേതാക്കി. നരേന്ദ്ര മോദി മന്ത്രിസഭയില്‍ ഭക്ഷ്യം, പൊതുവിതരണം, ഉപഭോക്തൃകാര്യം വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്ര മന്ത്രിയുമായി.

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തി നിര്‍ക്കെയാണ് റാം വിലാസ് പസ്വാൻ ലോകത്തോട് വിടപറഞ്ഞത്. നിതീഷ് കുമാറുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് എന്‍ഡിഎയ്‌ക്കൊപ്പം ഇല്ലെന്ന് കഴിഞ്ഞ ദിവസം എല്‍ജെപി പ്രഖ്യാപനം നടത്തിയിരുന്നു. പാര്‍ട്ടി നിര്‍ണായക ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോള്‍ മകൻ ചിരാഗ് പസ്വാനെ പാര്‍ട്ടിയുടെ അമരത്തിരുത്തിയാണ് അദ്ദേഹം യാത്രയായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.