ന്യൂഡല്‍ഹി: കശ്‌മീരിന് പ്രത്യേക പദവി നല്‍കുന്നു ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ വിഷയത്തില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് വീണ്ടും രാജ്‌നാഥ് സിങ്. സര്‍ക്കാര്‍ നടപടിയോട് സഹകരിക്കാതെ കോണ്‍ഗ്രസ് വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി ആരോപിച്ചു. അധികാരത്തില്‍ എത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിച്ചത് രാജ്യത്തെ ഒന്നാക്കാനാണ്. രാജ്യത്തെ ഒറ്റ ഭരണഘടനക്കും ചിഹ്നത്തിനും കീഴില്‍ നിലനിര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. എന്നിട്ടും കോണ്‍ഗ്രസ് നടപടിയെ എതിര്‍ക്കുന്നു. അവര്‍ക്ക് വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണ് ലക്ഷ്യമെന്നും പ്രവര്‍ത്തക സമിതി യോഗത്തില്‍ രാജ്‌നാഥ് സിംഗ് പറഞ്ഞു.
മുത്തലാഖ് നിരോധന വിശയത്തിലും കോണ്‍ഗ്രസ് പ്രീണന രാഷ്ട്രീയമാണ് കളിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശാഹ് ബാനു കേസിലും കോണ്‍ഗ്രസ് സമാന മനോഭാവമാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ശാഹ് ബാനുവിന് അനുകൂലമായി കോടതി വിധിയുണ്ടായിട്ടും അന്ന് കോണ്‍ഗ്രസ് പാര്‍ലമെന്‍റില്‍ ബില്‍ പാസാക്കിയില്ല. അവര്‍ക്ക് നീതി ലഭിച്ചില്ല. പ്രീണന രാഷ്ട്രീയത്തിന്‍റെ ഭാഗമായി അന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയാണ് ബില്ലിനെ അവഗണിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ബില്‍ പിന്‍വലിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ എത്തേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുന്നതായി രാജ്‌നാഥ് സിംഗ്
കശ്മീര്‍ വിഷയത്തിലും മുത്തലാഖ് വിഷയത്തിലും കോണ്‍ഗ്രസിന്‍റെ നിലപാടിനെ ആക്രമിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി
ന്യൂഡല്‍ഹി: കശ്‌മീരിന് പ്രത്യേക പദവി നല്‍കുന്നു ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ വിഷയത്തില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് വീണ്ടും രാജ്‌നാഥ് സിങ്. സര്‍ക്കാര്‍ നടപടിയോട് സഹകരിക്കാതെ കോണ്‍ഗ്രസ് വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി ആരോപിച്ചു. അധികാരത്തില്‍ എത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിച്ചത് രാജ്യത്തെ ഒന്നാക്കാനാണ്. രാജ്യത്തെ ഒറ്റ ഭരണഘടനക്കും ചിഹ്നത്തിനും കീഴില്‍ നിലനിര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. എന്നിട്ടും കോണ്‍ഗ്രസ് നടപടിയെ എതിര്‍ക്കുന്നു. അവര്‍ക്ക് വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണ് ലക്ഷ്യമെന്നും പ്രവര്‍ത്തക സമിതി യോഗത്തില്‍ രാജ്‌നാഥ് സിംഗ് പറഞ്ഞു.
മുത്തലാഖ് നിരോധന വിശയത്തിലും കോണ്‍ഗ്രസ് പ്രീണന രാഷ്ട്രീയമാണ് കളിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശാഹ് ബാനു കേസിലും കോണ്‍ഗ്രസ് സമാന മനോഭാവമാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ശാഹ് ബാനുവിന് അനുകൂലമായി കോടതി വിധിയുണ്ടായിട്ടും അന്ന് കോണ്‍ഗ്രസ് പാര്‍ലമെന്‍റില്‍ ബില്‍ പാസാക്കിയില്ല. അവര്‍ക്ക് നീതി ലഭിച്ചില്ല. പ്രീണന രാഷ്ട്രീയത്തിന്‍റെ ഭാഗമായി അന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയാണ് ബില്ലിനെ അവഗണിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ബില്‍ പിന്‍വലിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ എത്തേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞു.
https://www.aninews.in/news/national/politics/rajnath-slams-congress-over-article-37020190824154835/
Conclusion: