ETV Bharat / bharat

രാജീവ് ഗാന്ധി രാഷ്ട്രനിർമ്മാണത്തിൽ നിർണായക പങ്ക് വഹിച്ചു: സാം പിത്രോഡ

രാജ്യത്തിന്‍റെ വൈവിധ്യം, ജനാധിപത്യം, മതേതരത്വം വികേന്ദ്രീകരണം എന്നിവയെ ഉയർത്തിപ്പിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചിട്ടുള്ളത്. ടെലികോം, സോഫ്റ്റ്‌വെയർ, വാക്‌സിൻ ഉത്പാദനം, പഞ്ചായത്ത് രാജ് എന്നിവയ്ക്ക് രാജീവ് ഗാന്ധി നൽകിയ സംഭാവനകൾ നിർണായകമായിരുന്നു. അദ്ദേഹം പാകിയ വിത്തിന്‍റെ ഫലങ്ങളാണ് നമ്മൾ ഇപ്പോൾ അനുഭവിക്കുന്നത്.

രാജീവ് ഗാന്ധി  Rajiv Gandhi  role of rajiv gandhi in indian politics  rajiv gandhi in indian devolepment  രാജീവ് ഗാന്ധി രാഷ്ട്രനിർമ്മാണത്തിൽ  സാം പിത്രോഡ  വാക്‌സിൻ ഉത്പാദനം  സദ്ഭാവന യാത്ര
രാജീവ് ഗാന്ധി രാഷ്ട്രനിർമ്മാണത്തിൽ നിർണായക പങ്ക് വഹിച്ചു: സാം പിത്രോഡ
author img

By

Published : Oct 19, 2020, 6:53 PM IST

ഹൈദരാബാദ്: മുൻ പ്രധാന മന്ത്രി രാജീവ് ഗാന്ധിയും കോണ്‍ഗ്രസ് പാർട്ടിയും രാഷ്‌ട്ര നിർമ്മാണത്തിൽ വഹിച്ച പങ്കിനെ പ്രശംസിച്ച് സാം പിത്രോഡ. 1990 ഒക്ടോബർ 19 ന് ചാർമിനാറിൽ നിന്ന് സാമുദായിക ഐക്യത്തിനായി രാജീവ് ഗാന്ധി നടത്തിയ സദ്ഭാവന യാത്രയുടെ ഓർമ്മക്കായി ഏർപ്പെടുത്തിയ സദ്ഭാവനാ പുരസ്‌കാരം സ്വീകരിച്ചുകെണ്ട് വീഡിയോ കോണ്‍ഫറൻസിങ്ങ് വഴി സംസാരിക്കുകയായിരുന്നു പിത്രോഡ. ഇന്ത്യൻ ടെലിക്കോമിന്‍റെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന പിത്രോഡ രാജീവ് ഗാന്ധിയുടെ ഉപദേശകൻ കൂടിയായിരുന്നു. കോണ്‍ഗ്രസ് ഉയർത്തിപ്പിടിച്ച ആശയങ്ങൾ ഇന്ന് വെല്ലുവിളി നേരിടുകയാണ്. രാജ്യത്തിന്‍റെ വൈവിധ്യം, ജനാധിപത്യം, മതേതരത്വം വികേന്ദ്രീകരണം എന്നിവയെ ഉയർത്തിപ്പിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചിട്ടുള്ളത്. ടെലികോം, സോഫ്റ്റ്‌വെയർ, വാക്‌സിൻ ഉത്പാദനം, പഞ്ചായത്ത് രാജ് എന്നിവയ്ക്ക് രാജീവ് ഗാന്ധി നൽകിയ സംഭാവനകൾ നിർണായകമായിരുന്നു. അദ്ദേഹം പാകിയ വിത്തിന്‍റെ ഫലങ്ങളാണ് നമ്മൾ ഇപ്പോൾ അനുഭവിക്കുന്നത്. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഇന്ത്യ എങ്ങനെ ആയിരിക്കണം എന്ന് അദ്ദേഹത്തിന് വ്യക്‌തമായ ധാരണ ഉണ്ടായിരുന്നു. രാജീവ് ഗാന്ധിയെ അനുസ്‌മരിച്ചുകൊണ്ട് പിത്രോഡ പറഞ്ഞു.

പ്രധാനമന്ത്രിയായതിനുശേഷം രാജ്യത്തെ ടെലികോം, ഐടി രംഗങ്ങളിൽ കാതലായ മാറ്റങ്ങൾ കൊണ്ട് വരാൻ അദ്ദേഹം എനിക്ക് അവസരം നൽകി. രാജിവ് ഗാന്ധി വാക്‌സിൻ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും അതിനായി 300 കോടി രൂപ അനുവദിക്കുകയും ചെയ്‌തു. ഇന്ന് നമ്മുടെ രാജ്യം വാക്‌സിൻ ഉത്‌പാദനത്തിൽ ലോകത്ത് മുൻപന്തിയിലാണ്. രാജീവ്ഗാന്ധി നൽകിയ എല്ലാ സംഭാവനകളും ജനങ്ങൾക്ക് അറിയില്ലെന്നും അദ്ദേഹത്തിന്‍റെ നഷ്‌ടം രാജ്യത്തെ പത്തു വർഷം പിന്നിലാക്കിയെന്നും പിത്രോഡ കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.