ചെന്നൈ: മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം ജയിലില്‍ കഴിയുന്ന നളിനി ശ്രീഹരന്‍റെ പരോള്‍ കാലാവധി അവസാനിച്ചു. പരോള്‍ നീട്ടിത്തരാനുള്ള നളിനിയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി നിഷേധിച്ചതോടെയാണ് 51 ദിവസത്തെ പരോള്‍ കഴിഞ്ഞ് നളിനി ജയിലില്‍ തിരികെ എത്തുന്നത്. വൈകുന്നേരം 3.30 ഓടെ സതുവാച്ചാരിയിലെ വീട്ടിൽ നിന്ന് പൊലീസ് സുരക്ഷയോടെയാണ് തോറപ്പടിയിലെ സ്ത്രീകൾക്കായുള്ള പ്രത്യേക ജയിലിലേക്ക് നളിനിയെ കൊണ്ടുപോയത്.
-
Nalini, a convict in Rajiv Gandhi assassination case was sent back to women's prison in Vellore, earlier today. Madras High Court had granted parole to Nalini for a month to make arrangements for her daughter's marriage. pic.twitter.com/aRMjUTsoUT
— ANI (@ANI) September 15, 2019 " class="align-text-top noRightClick twitterSection" data="
">Nalini, a convict in Rajiv Gandhi assassination case was sent back to women's prison in Vellore, earlier today. Madras High Court had granted parole to Nalini for a month to make arrangements for her daughter's marriage. pic.twitter.com/aRMjUTsoUT
— ANI (@ANI) September 15, 2019Nalini, a convict in Rajiv Gandhi assassination case was sent back to women's prison in Vellore, earlier today. Madras High Court had granted parole to Nalini for a month to make arrangements for her daughter's marriage. pic.twitter.com/aRMjUTsoUT
— ANI (@ANI) September 15, 2019
ഒക്‌ടോബര്‍ 15 വരെ പരോൾ നീട്ടിത്തരാൻ ആവശ്യപ്പെട്ട് നളിനി മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമീപിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക് ഇപ്പോള്‍ തന്നെ അനുവദിച്ചതിലും മൂന്ന് ആഴ്‌ച അധികം പരോൾ ലഭിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി കോടതി തള്ളിയത്. ജസ്റ്റിസ് സുന്ദ്രേഷ്, ജസ്റ്റിസ് ആര്‍.എം.ടി ടീക്കാരമണ്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് നളിനിയുടെ ഹര്‍ജി തള്ളിയത്. പരോള്‍ കാലയളവില്‍ തമിഴ്‌നാട്ടിലെ വെല്ലൂര്‍ സതുവച്ചാരിയിലാണ് ഇവര്‍ താമസിച്ചത്. ജൂലൈ 25നാണ് നളിനിക്ക് പരോൾ അനുവദിച്ചത്. അതിനുശേഷം ഓഗസ്റ്റില്‍ മകളുടെ കല്യാണ ആവശ്യങ്ങൾക്കായി പരോൾ നീട്ടി നല്‍കിയിരുന്നു. 27 വർഷത്തെ ജയിൽ വാസത്തിനിടെ നളിനിക്ക് രണ്ട് തവണ പരോൾ ലഭിച്ചിട്ടുണ്ട്.