ചെന്നൈ: തൂത്തുക്കുടിയില്‍ പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട ജയരാജന്‍റേയും മകന്‍റേയും കുടുംബത്തിന് അനുശോചനം അറിയിച്ച് ചലചിത്ര താരം രജനികാന്ത്. ജയരാജന്‍റെ ഭാര്യയുമായി രജനികാന്ത് ഫോണിലൂടെയാണ് സംസാരിച്ചത്. ലോക്ക്‌ഡൗണ്‍ ലംഘിച്ചതിന് തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത ജയരാജനേയും മകനേയും പൊലീസ് അതിക്രൂരമായി മര്‍ദ്ദിച്ചതാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
അവശനിലയില്‍ കോവില്‍പട്ടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുവരും ജൂണ്‍ 23നാണ് മരിച്ചത്. സംഭവത്തില്‍ സാത്താൻകുളം പൊലീസ് സ്റ്റേഷനിലെ രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാരുള്‍പ്പെടെ നാല് പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സംഘടനകളും രംഗത്തെത്തിയിരുന്നു. സാത്താൻകുളം സംഭവം തമിഴ്‌നാട് പൊലീസിന് മുഴുവന്‍ അപമാനമാണെന്നും സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്നും തമിഴ്‌നാട് സംസ്ഥാന ബിജെപി അധ്യക്ഷന്‍ എല്‍. മുരുഗന്‍ പറഞ്ഞു.