മുംബൈ: മധ്യപ്രദേശിലെയും രാജസ്ഥാനിലെയും കോൺഗ്രസ് പാർട്ടിയുടെ ദാരുണമായ അവസ്ഥക്ക് സമാനമായി മഹാരാഷ്ട്രയിൽ അധികാരത്തിലേറിയ ശിവസേന-എൻസിപി-കോൺഗ്രസ് സംഖ്യവും അധിക കാലത്തേക്ക് ഉണ്ടാകില്ലെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ. മധ്യപ്രദേശിൽ ഇതിനോടകം കോൺഗ്രസിന് അധികാരം നഷ്ടപ്പെട്ടു. രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധിയിൽ കുഴഞ്ഞു നിൽക്കുന്നു. ഇതുപോലെ മഹാരാഷ്ട്രയിലും സംഭവിക്കുമെന്നാണ് അത്താവാലെ പറയുന്നത്. രാജസ്ഥാൻ ഉപമുഖ്യമന്ത്രിയായിരുന്ന വിമത കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നിൽക്കണമെന്ന് അത്താവാലെ പറഞ്ഞു. സച്ചിനും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന എംഎൽഎമാരും ബിജെപിയുമായി കൈകോർത്താൽ മരുഭൂമിയിലെ കോൺഗ്രസിന്‍റെ അധികാരം പൂർണമായും നഷ്ടപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വർഷം മാർച്ചിലാണ് 22 പാർട്ടി എംഎൽഎമാർ രാജിവച്ച് ബിജെപിയിൽ ചേർന്നതിനെ തുടർന്ന് മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാർ തകർന്നത്. പൈലറ്റിനെ ഒഴിവാക്കിയതിന് പിന്നാലെ ഗെലോട്ടിന്‍റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ഇപ്പോൾ കടുത്ത പ്രതിസന്ധിയിലാണ്.
'മഹാ'സഖ്യവും നിലനിൽക്കുകയില്ലെന്ന് രാംദാസ് അത്താവാലെ - രാംദാസ് അത്താവാലെ
സച്ചിൻ പൈലറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നിൽക്കണമെന്ന് അത്താവാലെ