ETV Bharat / bharat

രാജസ്ഥാൻ രാഷ്ട്രീയ പ്രതിസന്ധി; കേന്ദ്രസർക്കാരിനെതിരെ ശിവസേന - Rajasthan

അശോക് ഗെലോട്ട് സർക്കാരിനെ അട്ടിമറിക്കാൻ കേന്ദ്രത്തിന്‍റെ സമ്മർദവും പണവും ഉപയോഗിച്ചുവെങ്കിലും കോൺഗ്രസ് ഈ ശ്രമം നശിപ്പിച്ചതായി ശിവസേന.

രാജസ്ഥാൻ രാഷ്ട്രീയ പ്രതിസന്ധി  രാജസ്ഥാൻ  ശിവസേന  കേന്ദ്രസർക്കാർ  central government  Shiv Sena  Rajasthan  Rajasthan political crisis
രാജസ്ഥാൻ രാഷ്ട്രീയ പ്രതിസന്ധി; കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് ശിവസേന
author img

By

Published : Jul 20, 2020, 5:23 PM IST

മുംബൈ: രാജസ്ഥാൻ രാഷ്ട്രീയ പ്രതിസന്ധിയിൽ കേന്ദ്രസർക്കാരിനെതിരെ ശിവസേന. അശോക് ഗെലോട്ട് സർക്കാരിനെ അട്ടിമറിക്കാൻ കേന്ദ്രത്തിന്‍റെ സമ്മർദവും പണവും ഉപയോഗിച്ചുവെങ്കിലും കോൺഗ്രസ് ഈ ശ്രമം നശിപ്പിച്ചു. രാജസ്ഥാൻ സർക്കാർ അനധികൃതമായി ഫോണുകൾ ചോർത്തുന്നതായി ബിജെപി സർക്കാർ ആരോപിക്കുന്നതായും ഈ കേസ് കേന്ദ്ര ആഭ്യന്തരവകുപ്പ് അന്വേഷിക്കുമെന്ന വാർത്തകൾ പുറത്തുവന്നതായും പാർട്ടിയുടെ മുഖപത്രമായ സാമ്‌നയിൽ പറയുന്നു.

രാഷ്ട്രീയ നേതാക്കളുടെ മാത്രമല്ല രഹസ്യമായി മറ്റേതൊരു വ്യക്തിയുടെയും സംഭാഷണം ചോർത്തുന്നത് കുറ്റകരമാണ്. മനുഷ്യന്‍റെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിത്. എന്താണ് ഇക്കാര്യത്തിലുള്ള തെറ്റ്?, ഗെലോട്ട് സർക്കാർ ഈ സംഭാഷണം കേട്ടതാണ് പ്രശ്‌നമെങ്കിൽ ഇതുമൂലം ഈ രാജ്യത്തിലോ സംസ്ഥാനത്തിലോ അത്തരം ഏതെങ്കിലും അടിയന്തരാവസ്ഥ സൃഷ്‌ടിച്ചിട്ടുണ്ടോ? ശിവസേന ചോദ്യമുന്നയിച്ചു.

രാജസ്ഥാനിലെ ഭൂരിപക്ഷ സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമം നടന്നു. ഇതിനായി എം‌എൽ‌എമാർക്ക് വിലയിടാനും തുടങ്ങി. സച്ചിൻ പൈലറ്റിന്‍റെ പിന്മാറ്റത്തിന് കാരണം ധാർമികതയെക്കാൾ പണമാണ്. ഇത് ജനങ്ങൾക്കും ജനാധിപത്യത്തിനും എതിരാണ്. യഥാർഥത്തിൽ അഴിമതി. തെളിവുകളുടെ അടിസ്ഥാനത്തിൽ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഗജേന്ദ്ര സിംഗ് ശേഖാവത്തിനെതിരെ ഗെലോട്ട് സർക്കാർ കേസ് രജിസ്റ്റർ ചെയ്‌തു. ഗുരുതരമായ കേസുകളും ആരോപണങ്ങളും ശേഖാവത്തിനെതിരെ ഉണ്ടായെങ്കിലും ബിജെപി പ്രതികരിച്ചിട്ടില്ല. ഫോൺ സംഭാഷണങ്ങൾ ട്രാക്ക് ചെയ്യുന്നത് കുറ്റകരമാണെങ്കിൽ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നതും കുറ്റകരമാണെന്നും ശിവസേവന പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.