ETV Bharat / bharat

രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി; കോൺഗ്രസ് ഇന്ന് വീണ്ടും യോഗം ചേരും - കോൺഗ്രസ് ഇന്ന് വീണ്ടും സി‌എൽ‌പി യോഗം ചേരും

ആദ്യ കൂടിക്കാഴ്ച തിങ്കളാഴ്ച ഉച്ചയ്ക്ക് അവസാനിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് കോൺഗ്രസ് രണ്ടാമത്തെ യോഗം പ്രഖ്യാപിച്ചത്

Rajasthan Politics  Rajasthan political crisis  Political slugfest  Sachin Pilot  Ashok Gehlot  Rajasthan government  political crisis in Rajasthan  Rajasthan government  Gehlot government  Pilot camp  Congress MLAs  രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി  കോൺഗ്രസ് ഇന്ന് വീണ്ടും സി‌എൽ‌പി യോഗം ചേരും  സി‌എൽ‌പി യോഗം
സി‌എൽ‌പി
author img

By

Published : Jul 14, 2020, 10:08 AM IST

ജയ്പൂർ: രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിന്‍റെ നേതൃത്വത്തിലുള്ള വിമതരെ പിന്തിരിപ്പിക്കാൻ ഉന്നത നേതൃത്വം ശ്രമിക്കുന്നതിനിടെ ചൊവ്വാഴ്ച വീണ്ടും കോണ്‍ഗ്രസ് യോഗം ചേരും. കോണ്‍ഗ്രസ് മുന്‍ പ്രസിഡന്‍റ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരാണ് സച്ചിന്‍ പൈലറ്റുമായി ബന്ധപ്പെട്ടിട്ടുള്ള മുതിർന്ന നേതാക്കൾ.

ആദ്യ കൂടിക്കാഴ്ച തിങ്കളാഴ്ച ഉച്ചയ്ക്ക് അവസാനിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് കോൺഗ്രസ് രണ്ടാമത്തെ യോഗം പ്രഖ്യാപിച്ചത്. പൈലറ്റും മറ്റ് 18 എം‌എൽ‌എമാരും യോഗത്തിന് എത്തിയിരുന്നില്ല. മുഖ്യമന്ത്രിയുടെ ഭവനത്തിൽ തിങ്കളാഴ്ച നടന്ന യോഗത്തിൽ 107 കോൺഗ്രസ് എം‌എൽ‌എമാരും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് വിപ്പ് പുറപ്പെടുവിച്ചിരുന്നു. കൂടാതെ, മറ്റ് 15 സ്വതന്ത്രരും സഖ്യകക്ഷികളും ക്ഷണിക്കപ്പെട്ടിരുന്നു. യോഗം ഗെഹ്‌ലോട്ട് സർക്കാരിനെ പിന്തുണച്ചു. സർക്കാരിനെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ ശക്തമായ അച്ചടക്കനടപടി സ്വീകരിക്കണമെന്ന പ്രമേയം യോഗത്തിൽ അംഗീകരിച്ചു.

രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ കൂടാതെ അഹമ്മദ് പട്ടേൽ, മുൻ കേന്ദ്ര ധനമന്ത്രി പി ചിദംബരം, എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എന്നിവർ പൈലറ്റുമായി സംസാരിച്ചതായാണ് റിപ്പോർട്ട്. ചൊവ്വാഴ്ച രാവിലെ 10ന് വീണ്ടും കൂടിക്കാഴ്ച നടത്തുമെന്ന് സുർജേവാല പ്രഖ്യാപിച്ചു. വിമതരെ തിരികെ കൊണ്ടുവരാനുള്ള പാർട്ടിയുടെ മറ്റൊരു ശ്രമമാണിത്.

സച്ചിൻ പൈലറ്റിനോടും മറ്റെല്ലാ എം‌എൽ‌എമാരോടും വരാൻ അഭ്യർത്ഥിക്കുന്നു. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. എല്ലാവരേയും ശ്രദ്ധിക്കാനും പരിഹാരങ്ങൾ കണ്ടെത്താനും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും തയ്യാറാണെന്നും സുർജേവാല പറഞ്ഞു. 2018 ഡിസംബർ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം നിഷേധിക്കപ്പെട്ടതിനാൽ പൈലറ്റ് അസ്വസ്ഥനായിരുന്നു. 30 കോൺഗ്രസ് എം‌എൽ‌എമാരുടെയും ചില സ്വതന്ത്രരുടെയും പിന്തുണയുണ്ടെന്ന് ഞായറാഴ്ച അദ്ദേഹം അവകാശപ്പെട്ടത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.