ജോധ്പൂർ: ശാരീരികമായി പീഡിപ്പിച്ചതിന് ശേഷം ഭർത്താവ് മുത്തലാഖ് ചൊല്ലിയെന്നും തന്‍റെ ഏക മകനെ കൂട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായും യുവതിയുടെ പരാതി. വിവാഹ ബന്ധം വേര്‍പെടുത്തുന്നതിനായി ഇയാള്‍ രണ്ടര ലക്ഷം രൂപ വാഗ്‌ദാനം ചെയ്തതായും സുല്‍ത്താന പറയുന്നു. യുവതിയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ആദ്യ ഭാര്യയില്‍ യുവതിയുടെ ഭര്‍ത്താവിന് അഞ്ച് പെണ്‍മക്കളുണ്ട്. കുറെ നാളായി തന്‍റെ ഭര്‍ത്താവ് ആദ്യ ഭാര്യക്കൊപ്പമാണ് താമസിക്കുന്നതെന്നും കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വന്ന് മുത്തലാഖ് ചൊല്ലുകയായിരുന്നുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. പണം നല്‍കി കുട്ടിയെ തിരികെ വാങ്ങാനാണ് ഭര്‍ത്താവ് ശ്രമം നടത്തുന്നതെന്നും യുവതി ആരോപിക്കുന്നു. ഏഴ് വര്‍ഷമായി വിവാഹിതരായിട്ട്. മകന്‍ ജനിച്ചതിന് ശേഷം തന്നെ ശാരീരികമായി മര്‍ദിക്കുകയായിരുന്നു. കുട്ടിയെ വേണമെന്നല്ലാതെ തന്നെ ആവശ്യമില്ലെന്നും യുവതി പരാതിയില്‍ പറയുന്നു.