ജയ്‌പൂർ: വേനൽക്കാലത്ത് നഗര- ഗ്രാമ പ്രദേശങ്ങളിൽ കുടിവെള്ളം ലഭ്യമാക്കുന്നതിന് 6,512.93 കോടി രാജസ്ഥാൻ സർക്കാർ അനുവദിച്ചു. നാല് മാസത്തേക്കാണ് തുക അനുവദിച്ചത്. 4,112.46 കോടി ഗ്രാമപ്രദേശങ്ങളിലെയും, 2,400.47 കോടി നഗര പ്രദേശങ്ങളിലെ ജലവിതരണത്തിനും വിനിയോഗിക്കും.
134 നഗരങ്ങളിൽ കുടിവെള്ളം ലഭ്യമാക്കണമെന്ന ഫീൽഡ് അധികൃതരുടെ റിപ്പോർട്ട് പ്രകാരമാണ് സർക്കാർ തുക അനുവദിച്ചത്. നിലവിൽ സംസ്ഥാനത്തെ 11 നഗരങ്ങളിലും 229 ഗ്രാമങ്ങളിലും ജലവിതരണം നടക്കുന്നുണ്ട്. 6,672 ഗ്രാമങ്ങൾ ഉൾപ്പെടെ 14,332 സ്ഥലങ്ങളിലെ ജലവിതരണ പ്രവർത്തനങ്ങൾക്കാണ് 6,512.93 കോടി സർക്കാർ അനുവദിച്ചത്.