ETV Bharat / bharat

നിയമസഭാ സമ്മേളനത്തിനുള്ള മൂന്നാമത്തെ നിർദേശവും രാജസ്ഥാൻ ഗവർണർ തിരിച്ചയച്ചു - രാജസ്ഥാൻ ഗവർണർ

വിശ്വാസ വോട്ടെടുപ്പ് നടത്താൻ ആഗ്രഹിക്കുന്നുവെന്ന് സംസ്ഥാന സർക്കാരിന്‍റെ പ്രസ്താവനകൾ വ്യക്തമാക്കുന്നുണ്ടെങ്കിലും സമ്മേളനം വിളിക്കാൻ അയച്ച നിർദേശത്തില്‍ ഇതേക്കുറിച്ച് പരാമർശമില്ല

Rajasthan Governor sends back third proposal for Assembly session  Rajasthan Governor  രാജസ്ഥാൻ ഗവർണർ  നിയമസഭാ സമ്മേളനത്തിനുള്ള മൂന്നാമത്തെ നിർദേശവും രാജസ്ഥാൻ ഗവർണർ തിരിച്ചയച്ചു
രാജസ്ഥാൻ ഗവർണർ
author img

By

Published : Jul 29, 2020, 3:09 PM IST

ജയ്‌പൂര്‍: സംസ്ഥാനത്ത് നിലനിൽക്കുന്ന രാഷ്ട്രീയ പ്രതിസന്ധിക്കിടെ നിയമസഭ സമ്മേളനം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ മൂന്നാമത്തെ നിർദേശവും രാജസ്ഥാൻ ഗവർണർ കൽരാജ് മിശ്ര ബുധനാഴ്ച തിരിച്ചയച്ചു. ഇതേതുടർന്ന് ഗെലോട്ട് രാജ്ഭവനിൽ എത്തി മിശ്രയെ സന്ദർശിച്ചു. നിയമസഭാ സമ്മേളനം വിളിക്കരുതെന്ന് ഉദ്ദേശിച്ചിട്ടില്ലെന്ന് മിശ്ര നേരത്തെ വ്യക്തമാക്കിയിരുന്നു.

സാമൂഹിക അകലം ഉറപ്പുവരുത്തി സമ്മേളനം വിളിക്കുന്നത് ഉൾപ്പെടെ മൂന്ന് കാര്യങ്ങൾ സസൂക്ഷ്മം ആലോചിച്ച് തീരുമാനിക്കാനാണ് അശോക് ഗെലോട്ട് സർക്കാരിനോട് ആവശ്യപ്പെട്ടത്. വിശ്വാസ വോട്ടെടുപ്പ് നടത്താൻ ആഗ്രഹിക്കുന്നുവെന്ന് സംസ്ഥാന സർക്കാരിന്‍റെ പ്രസ്താവനകൾ വ്യക്തമാക്കുന്നുണ്ടെങ്കിലും സമ്മേളനം വിളിക്കാൻ അയച്ച നിർദേശത്തിൽ ഇതേക്കുറിച്ച് പരാമർശമില്ല. മുകളിൽ നിന്നുള്ള സമ്മർദ്ദം മൂലം ഗവർണർ നിയമസഭാ സമ്മേളനം വിളിക്കാൻ വിസമ്മതിക്കുകയാണെന്ന് ഗെലോട്ട് ആരോപിച്ചിരുന്നു. കോൺഗ്രസ് പാർട്ടി രാഷ്ട്രപതിയെ സമീപിക്കുമെന്നും ആവശ്യമെങ്കിൽ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ വസതിക്ക് പുറത്ത് പ്രതിഷേധം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

സച്ചിന്‍ പൈലറ്റും മുഖ്യമന്ത്രി അശോക് ഗെലോട്ടും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് രാജസ്ഥാൻ കോൺഗ്രസ് പ്രതിസന്ധിയിലാണ്. ഗെലോട്ട് സർക്കാരിനെ താഴെയിറക്കാൻ ബിജെപി കുതിരക്കച്ചവടത്തിൽ ഏർപ്പെടുന്നുവെന്ന കോൺഗ്രസ് ആരോപണവും ശക്തമാണ്. അതേസമയം ഈ ആരോപണങ്ങൾ ബിജെപി നിഷേധിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.