ETV Bharat / bharat

രാജസ്ഥാൻ നിയമസഭാ സമ്മേളനം; മുഖ്യമന്ത്രി അശോക് ഗെലോട്ട് ഗവർണറുമായുളള കൂടിക്കാഴ്‌ചക്ക് ഒരുങ്ങുന്നു

author img

By

Published : Jul 25, 2020, 2:58 PM IST

നിയമസഭാ സമ്മേളനം നടത്താനുള്ള പുതിയ നിർദേശം നൽകാനാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഗവർണർ കൽരാജ് മിശ്രയുമായി കൂടിക്കാഴ്‌ചക്ക് ഒരുങ്ങുന്നത്. ഗെലോട്ടിന്‍റെ വസതിയിൽ നടന്ന മന്ത്രിസഭാ യോഗം സമാപിച്ചു.

രാജസ്ഥാൻ നിയമസഭാ സമ്മേളനം  രാജസ്ഥാൻ  അശോക് ഗെലോട്ട്  കൽരാജ് മിശ്ര  Rajasthan  Assembly session  Ashok Gehlot  Kalraj Mishra
രാജസ്ഥാൻ നിയമസഭാ സമ്മേളനം; മുഖ്യമന്ത്രി അശോക് ഗെലോട്ട് ഗവർണറുമായുളള കൂടിക്കാഴ്‌ചക്ക് ഒരുങ്ങുന്നു

ജയ്‌പൂർ: നിയമസഭാ സമ്മേളനം നടത്താനുള്ള പുതിയ നിർദേശം നൽകാൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഗവർണർ കൽരാജ് മിശ്രയുമായി കൂടിക്കാഴ്‌ചക്ക് ഒരുങ്ങുന്നു. നിയമസഭാ സമ്മേളനത്തെ സംബന്ധിച്ച് ഗെലോട്ടിന്‍റെ വസതിയിൽ നടന്ന മന്ത്രിസഭാ യോഗം സമാപിച്ചു. സമ്മേളനം നടക്കേണ്ട തീയതി മന്ത്രിസഭാ കുറിപ്പിൽ പരാമർശിച്ചിട്ടില്ലെന്നും രാജസ്ഥാൻ മന്ത്രിസഭ അംഗീകാരം നൽകിയിട്ടില്ലെന്നും രാജസ്ഥാൻ ഗവർണർ സെക്രട്ടേറിയേറ്റ് വെള്ളിയാഴ്‌ച വ്യക്തമാക്കിയിരുന്നു.

നിയമസഭാ സമ്മേളനം വളരെ ചെറിയ അറിയിപ്പിലൂടെ ചേരാൻ ഈ മാസം 23ന് സംസ്ഥാന സർക്കാർ ഒരു പ്രബന്ധം അവതരിപ്പിച്ചതായി സെക്രട്ടേറിയേറ്റ് പ്രസ്‌താവനയിൽ പറയുന്നു. ഇത്തരമൊരു അറിയിപ്പിൽ സമ്മേളനം നടത്തുന്നതിന് ഒരു ന്യായീകരണവും അജണ്ടയും സർക്കാർ നൽകിയിട്ടില്ല. സാധാരണ നടപടിക്രമങ്ങൾ അനുസരിച്ച് സമ്മേളനം വിളിക്കാൻ 21 ദിവസത്തെ അറിയിപ്പ് ആവശ്യമാണെന്നും സെക്രട്ടറിയേറ്റ് അറിയിച്ചു.

മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും മുഖ്യമന്ത്രി അശോക് ഗെലോട്ടും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരസ്യമായതിനെത്തുടർന്നാണ് രാജസ്ഥാൻ രാഷ്ട്രീയ പ്രതിസന്ധിയിലായത്. തുടർന്ന് ഈ മാസം 14 ന് പൈലറ്റിനെ രാജസ്ഥാൻ ഉപമുഖ്യമന്ത്രി, പാർട്ടിയുടെ സംസ്ഥാന യൂണിറ്റ് മേധാവി എന്നീ സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കി. രാജസ്ഥാൻ നിയമസഭാ സ്‌പീക്കർ സി.പി ജോഷി പൈലറ്റിനും മറ്റ് 18 എം‌എൽ‌എമാർക്കും അയോഗ്യത നോട്ടീസ് അയച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.