ജയ്‌പൂര്‍: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഗവർണർ കൽരാജ് മിശ്ര നിയമസഭാ സമ്മേളനം വിളിക്കുന്നത് സംബന്ധിച്ച് ഉന്നയിച്ച ആറ് കാര്യങ്ങൾ ചർച്ച ചെയ്തു. രണ്ടര മണിക്കൂറോളം നീണ്ടുനിന്ന യോഗം മുഖ്യമന്ത്രിയുടെ വസതിയിലാണ് ചേർന്നത്. നിയമസഭാ സമ്മേളനങ്ങൾ വിളിക്കുന്നതുമായി ബന്ധപ്പെട്ട് ഗവർണർ ഉന്നയിച്ച കാര്യങ്ങളെക്കുറിച്ച് യോഗത്തിൽ ചർച്ചകൾ നടന്നതായി സര്‍ക്കാര്‍ വൃത്തങ്ങൾ അറിയിച്ചു. ഗവർണർക്കുള്ള മന്ത്രിസഭാ കുറിപ്പ് ശനിയാഴ്ച കൈമാറാറിയേക്കും. വിമത നേതാവ് സച്ചിൻ പൈലറ്റ് ഉൾപ്പെടെ 19 വിമത കോൺഗ്രസ് എംഎൽഎമാരുടെ സമ്മര്‍ദ്ദം മൂലം രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന അശോക് ഗെലോട്ടിന്‍റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ഭൂരിപക്ഷം തെളിയിക്കാൻ നിയമസഭാ സമ്മേളനം നടത്താൻ ഗവര്‍ണറെ സമീപിച്ചിരുന്നു. സെഷൻ വിളിക്കുന്നതിന് വ്യാഴാഴ്ച ഗവർണർക്ക് കത്ത് അയച്ചതായി മുഖ്യമന്ത്രി പറഞ്ഞിരുന്നുവെങ്കിലും ഗവർണർ തീരുമാനം അറിയിച്ചിട്ടില്ല.
നിയമസഭാ സമ്മേളനം വിളിക്കണമെന്ന ആവശ്യം ആവര്‍ത്തിച്ച് രാജസ്ഥാന്‍ മന്ത്രിസഭ - Rajasthan cabinet
ഗവർണർക്കുള്ള മന്ത്രിസഭാ കുറിപ്പ് ശനിയാഴ്ച കൈമാറാൻ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു