ജയ്‌പൂർ: രാജസ്ഥാനിൽ കൊവിഡ് 19 സ്ഥിരീകരിച്ച അറുപതുകാരി മരിച്ചു. രാജസ്ഥാനിലെ ബിക്കാനീർ സർക്കാർ ആശുപത്രിയിൽ നാല് ദിവസമായി ചികിത്സയിലായിരുന്നു ഇവർ. ഇവർ പുറത്ത് യാത്ര ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്ത് 17 പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജസ്ഥാനിലെ ആകെ കേസുകളുടെ എണ്ണം 196 ആയി.
നിസാമുദീൻ ജമാ അത്തിൽ പങ്കെടുത്ത എട്ട് പേരിൽ ആറ് പേർ ജൂൻജുനുവിൽ നിന്നുള്ളവരും ബാക്കി രണ്ട് പേർ ചുരു ജില്ലയിൽ നിന്നുള്ളവരുമാണ്. ബാക്കിയുള്ള ഒൻപത് കേസിൽ അഞ്ചുപേർ ജോദ്‌പൂരില്‍ നിന്നും മൂന്ന് പേർ ബൻസ്വരയിൽ നിന്നും ഒരാൾ ഭിൽവാരയിൽ നിന്നുമാണ്.