ഷിംല: കനത്ത മഴയിലും മണ്ണിടിച്ചിലിലും ഹിമാചലല്‍ പ്രദേശില്‍ 28 പേര്‍ മരിച്ചു. ഉത്തരാഖണ്ഡില്‍ മാത്രം 22 പേരെ കാണാതായിട്ടുണ്ട്. 9 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഉത്തരാഖണ്ഡിലെ 68 റോഡുകള്‍ താറുമാറായ അവസ്ഥയിലാണ്. ഇതു മൂലം റോഡ് ഗതാഗതം പൂര്‍ണമായും നിലച്ചു . ഷിംല, സോളന്‍, കുള, ബിലാസ് പൂര്‍ ജില്ലകളിലെ എല്ലാ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്‍ക്കത്തക്കും ഷിംലക്കും ഇടയിലുള്ള ട്രെയിന്‍ സര്‍വീസുകളും ഛണ്ഡീഗഡ്-മനാലി ഹൈവേയിലെ ഗതാഗതവും തടസപ്പെട്ടു. ഉത്തരകാക്ഷി ജില്ലയിലെ
നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടയിലായി. ഡെറാഡൂണ്‍ ജില്ലയില്‍ കാര്‍ നദിയിലേക്ക് മറിഞ്ഞ് ഒരു സ്ത്രീയെ കാണാതായി.
24 മണിക്കൂറിനുള്ളില്‍ യമുന നദിയിലെ ജലനിരപ്പ് വന്‍തോതില്‍ ഉയരുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ ദില്ലി സര്‍ക്കാര്‍ നഗരത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.