മുംബൈ: ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് നാസിക്കിലെ നിരവധി പ്രദേശങ്ങളിൽ വെള്ളം കയറി. നാസിക്കിലെ ജന ജീവിതത്തെ മഴ പ്രതികൂലമായി ബാധിച്ചു. ദാഹിപുൽ, സരഫ് ബസാർ ഉൾപ്പെടെ നിരവധി താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. പ്രദേശത്തെ ഓടകളെല്ലാം അടഞ്ഞു കിടക്കുന്നതിനാൽ വെള്ളം ഒഴുകിപോകുന്നില്ല. നാസിക് മുനിസിപ്പൽ കോർപ്പറേഷൻ ഓടകളിലെ മാലിന്യം നീക്കം ചെയ്യാൻ നടപടികളൊന്നും സ്വീകരിക്കാത്തതിനാൽ വെള്ളക്കെട്ട് രൂക്ഷമായതതായി പ്രദേശവാസികൾ ആരോപിച്ചു. നാല് ദിവസമായി പെയ്യുന്ന കനത്ത മഴയിൽ നാസിക്കിലെ മിക്ക പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി. ഗോദാവരി നദിയിലെ ജലനിരപ്പ് ഉയർന്നു. വെള്ളക്കെട്ട് പരിഹരിക്കുന്നതിൽ ഭരണകൂടം ദയനീയമായി പരാജയപ്പെട്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.
നാസിക്കിൽ കനത്ത മഴ; പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാകുന്നു - നാസിക്ക് കനത്ത മഴ
ദാഹിപുൽ, സരഫ് ബസാർ ഉൾപ്പെടെ നിരവധി താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. പ്രദേശത്തെ ഓടകളെല്ലാം മാലിന്യം നിറഞ്ഞ് അടഞ്ഞു കിടക്കുന്നതിനാൽ വെള്ളം ഒഴുകിപോകുന്നില്ല