ന്യൂഡല്‍ഹി: ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന്‍റെ ഇ-ടിക്കറ്റിംഗ് വെബ്‌സൈറ്റിൽ യാത്രക്കാർക്ക് എളുപ്പത്തിൽ ബുക്ക് ചെയ്യാനുള്ള എല്ലാ സവിശേഷതകളും ഉള്‍പ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു. മെച്ചപ്പെട്ട സവിശേഷതകളും ലളിതമായ രൂപകൽപ്പനയും ഉപയോക്താക്കള്‍ക്ക് ഇ-ടിക്കറ്റിംഗ് വെബ്‌സൈറ്റിന്‍റെ സൗകര്യപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെന്നും ഇന്ത്യൻ റെയിൽവേ ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചു.
ഇ-ടിക്കറ്റിംഗ് സംവിധാനത്തിന്‍റെ നവീകരണ പ്രവർത്തനങ്ങൾ കേന്ദ്ര റെയിൽവേ മന്ത്രി അവലോകനം ചെയ്തു. ഇന്ത്യയില്‍ റിസർവേഷൻ കൗണ്ടറുകളിലേക്ക് പോകുന്നതിനേക്കാൾ കൂടുതൽ ആളുകൾ ഇപ്പോൾ ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിലേക്ക് നീങ്ങുന്നു. അതിനാൽ ഐആർസിടിസി വെബ്‌സൈറ്റ് നവീകരിക്കുന്നതിനുള്ള ശ്രമങ്ങൾ ഇരട്ടിയാക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.