ETV Bharat / bharat

പുതിയ റീഫണ്ട് സംവിധാനം ഒരുക്കി ഇന്ത്യന്‍ റെയില്‍വേ

ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ യാത്രക്കാര്‍ നല്‍കുന്ന ഫോണ്‍ നമ്പറിലേക്ക് ഒറ്റത്തവണ പാസ്‌വേഡ് ലഭിക്കും. ഒ.ടി.പി. ഏജന്‍റിന് നല്‍കുമ്പോള്‍ മുഴുവന്‍ തുകയും യാത്രക്കാര്‍ക്ക് തിരികെ ലഭിക്കും

പുതിയ റീഫണ്ട് സംവിധാനം ഒരുക്കി ഇന്ത്യന്‍ റെയില്‍വേ
author img

By

Published : Oct 30, 2019, 1:25 PM IST

ന്യൂ ഡല്‍ഹി: റെയില്‍വെ ഇ ടിക്കറ്റുകള്‍ റദ്ദാക്കിയാല്‍ യാത്രക്കാര്‍ക്ക് പണം റീഫണ്ട് ചെയ്യുന്നതിന് പുതിയ സംവിധാനം ഒരുക്കി ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ ലിമിറ്റഡ്.പുതിയ സംവിധാനം ഇ ടിക്കറ്റുകള്‍ക്കും ഐ.ആര്‍.സി.ടി.സി അംഗീകൃത ഏജന്‍റുമാര്‍ മുഖേന ബുക്ക് ചെയ്യുന്ന ഇ-ടിക്കറ്റുകള്‍ക്കും മാത്രമാണ് ലഭിക്കുക.

ഒ.ടി പി അഥവാ ഒറ്റത്തവണ പാസ്‌വേർഡ് സംവിധാനമാണ് ടിക്കറ്റ് റദ്ദാക്കുന്നവർക്കായി റെയില്‍വെ പുതുതായി ഒരുക്കിയിട്ടുള്ളത്. വെയിറ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റ് റദ്ദാക്കിയാല്‍ ഉപഭോക്താവിന്‍റെ ഐ.ആര്‍.ടി.സിയില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒ.ടി.പി ലഭിക്കും. ഈ ഒ.ടി.പി ഏജന്‍റിന് കൈമാറിയാല്‍ പണം തിരികെ ലഭിക്കും.റെയില്‍വേയുടെ സുതാര്യത ഉറപ്പുവരുത്തുന്നതിനും റീഫണ്ട് സംവിധാനങ്ങള്‍ ഉപഭോക്ത സൗഹൃദമാക്കുന്നതിനും വേണ്ടിയാണ് പുതിയ ചുവടുവെപ്പ്.

തുക കൃത്യമായി തിരികെ ലഭിക്കുന്നതിന് ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് കൃത്യമായ ഫോണ്‍ നമ്പര്‍ നല്‍കണമെന്നും അധികൃതര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.