ന്യൂഡൽഹി: കർഷക സമരത്തിൽ 2,400 കോടി രൂപയുടെ നഷ്‌ടമുണ്ടായതായി നോർത്തേൺ റെയിൽവേ. കർഷക സമരത്തിൽ ട്രെയിനുകൾ റദ്ദാക്കേണ്ട സ്ഥിതി വന്നതായും നോർത്തേൺ റെയിൽവേ അറിയിച്ചു.
കർഷകർ അതിർത്തിയിൽ തടിച്ച് കൂടുകയും ട്രെയിനുകൾ തടയുകയും ചെയ്‌ത സാഹചര്യത്തിൽ നിരവധി സർവിസുകളാണ് മുടങ്ങിയത്.
സെപ്‌തംബർ 24 മുതൽ നവംബർ 24 വരെ ട്രെയിൻ സർവിസുകൾ നിർത്തിവച്ചിരുന്നവെന്നു. ഇപ്പോൾ സേവനങ്ങൾ നിലവിലുണ്ട്. പക്ഷേ കർഷകരുടെ പ്രതിഷേധം മൂലം സർവിസ് നടത്താനാകുന്നില്ലെന്നും നോർത്തേൺ റെയിൽവേ അധികൃതർ പറഞ്ഞു.