ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജിയിൽ കൂടുതൽ നടപടികളിലേക്ക് കടക്കുന്നില്ലെന്ന് സുപ്രീം കോടതി. അതേസമയം അദ്ദേഹം ഭാവിയിൽ കൂടുതൽ സൂക്ഷിക്കണമെന്നും കോടതി വിമർശിച്ചു.
റഫാല്‍ കേസ് പുനഃപരിശോധനയ്ക്ക് തീരുമാനിച്ച ദിവസത്തെ രാഹുൽഗാന്ധിയുടെ പ്രസ്‌താവന കോടതിയലക്ഷ്യമാണെന്ന് ആരോപിച്ചുള്ള ഹര്‍ജിയിലാണ് വിധി. ചൗകി ദാർ ചോർ ഹെ എന്ന് കോടതി കണ്ടെത്തിയെന്ന രാഹുൽ ഗാന്ധിയുടെ പരാമർശമാണ് ഹർജിക്കിടയാക്കിയത്. മീനാക്ഷി ലേഖിയാണ് രാഹുൽഗാന്ധിക്കെതിരെ കോടതിയലക്ഷ്യ ഹർജി നല്‍കിയത്. പരാമർശത്തിൽ മാപ്പു പറഞ്ഞ് രാഹുൽ പിന്നീട് സത്യവാങ്മൂലം നൽകിയിരുന്നു.