വയനാട്: വയനാട്ടിലെ ജനങ്ങള്‍ക്ക് വീണ്ടും നന്ദി പറഞ്ഞ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മലയാളത്തിൽ തന്‍റെ ട്വിറ്റര്‍ പേജിലൂടെയാണ് രാഹുൽ ഗാന്ധി വീണ്ടും നന്ദി അറിയിച്ചിരിക്കുന്നത്. 'രാജ്യത്തെ ജനങ്ങളുടെ തീരുമാനത്തെ ഞാൻ ബഹുമാനിക്കുന്നു. വിജയിച്ച എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ. നിങ്ങളുടെ പ്രതിനിധിയായി എന്നെ തിരഞ്ഞെടുത്ത വയനാട്ടിലെ എല്ലാ ജനങ്ങൾക്കും നന്ദി പറയുന്നു. എല്ലാ കോൺഗ്രസ് പ്രവർത്തകർക്കും അവരുടെ കഠിനാധ്വാനത്തിനും പരിശ്രമത്തിനും ഞാൻ നന്ദി അറിയിക്കുന്നു' എന്നതാണ് രാഹുലിന്‍റെ ട്വീറ്റ്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഒരു സ്ഥാനാര്‍ഥിക്കും ഇന്നേവരെ ലഭിച്ചിട്ടില്ലാത്ത ഏറ്റവും വലിയ ഭൂരിപക്ഷം നേടിയാണ് രാഹുല്‍ ഗാന്ധി വയനാട്ടിൽ വിജയിച്ചത്. 431,770 വോട്ടുകൾക്ക് വയനാട്ടിൽ ജയിച്ച രാഹുൽ ഗാന്ധി അമേഠിയിൽ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയോട് പരാജയപ്പെട്ടിരുന്നു.