ഷിംല: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സഞ്ചരിച്ചിരുന്ന ഹെലികോപറ്റർ തകരാറിലായപ്പോൾ ശരിയാക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സ്വയമിറങ്ങിയ ഫോട്ടോ വൈറലാവുന്നു. ഹിമാച്ചൽ പ്രദേശിലെ ഉനയിൽ വെച്ചാണ് രാഹുൽ ഗാന്ധി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ തകരാറിലായത്. ഹെലികോപ്റ്ററിലെ തകരാർ പരിഹരിക്കുന്ന രാഹുൽ ഗാന്ധിയുടെ ചിത്രം വൈറലായിരിക്കുകയാണ്. തന്‍റെ ഇൻസ്റ്റഗ്രാമിലൂടെ രാഹുൽ ഗാന്ധി തന്നെയാണ് ചിത്രം പങ്കുവച്ചത്.
"നല്ലൊരു ടീം വർക്കെന്നു പറഞ്ഞാൽ എല്ലാ കൈകളും ഒത്തൊരുമിച്ച് ജോലി ചെയ്യുന്നതാണ്. ഹിമാച്ചലിലെ ഉനയിൽ വച്ച് ഹെലികോപ്റ്ററിനു തകരാർ സംഭവിച്ചു. എല്ലാവരും ഒരുമിച്ച് പ്രവർത്തിച്ചതിനാൽ പെട്ടെന്ന പ്രശ്നം പരിഹരിക്കാൻ സാധിച്ചു. ഗുരുതര പ്രശ്നമൊന്നുമുണ്ടായില്ല." എന്ന അടിക്കുറിപ്പോടെയാണ് രാഹുൽ ചിത്രം പങ്കുവച്ചത്. മെയ് 19നാണ് ഹിമാച്ചൽ പ്രദേശിൽ തെരഞ്ഞെടുപ്പ് നടക്കുക.