ന്യൂഡൽഹി: രാജ്യത്തെ ഇന്ധനവില വർധനവിനെതിരെ ജനങ്ങൾ പ്രതികരിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കൊവിഡ് പ്രതിസന്ധിയിലും ലഡാക്ക് സംഘർഷത്തിലും കേന്ദ്രസർക്കാർ ജനങ്ങളെ കയ്യൊഴിഞ്ഞു. തുടർച്ചയായ ഇന്ധനവില വർധനവിലൂടെ കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുകയാണ്. ഇതിനെതിരെ 'ഇന്ധനവില വർധനവിനെതിരെ സംസാരിക്കുക' എന്ന പ്രചാരണത്തിൽ ജനങ്ങൾ പങ്കാളികളാകണമെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ വീഡിയോ പങ്കുവെച്ചുകൊണ്ട് ആവശ്യപ്പെട്ടു.
-
आइये #SpeakUpAgainstFuelHike campaign से जुड़ें। pic.twitter.com/oh8AEfqM3y
— Rahul Gandhi (@RahulGandhi) June 29, 2020 " class="align-text-top noRightClick twitterSection" data="
">आइये #SpeakUpAgainstFuelHike campaign से जुड़ें। pic.twitter.com/oh8AEfqM3y
— Rahul Gandhi (@RahulGandhi) June 29, 2020आइये #SpeakUpAgainstFuelHike campaign से जुड़ें। pic.twitter.com/oh8AEfqM3y
— Rahul Gandhi (@RahulGandhi) June 29, 2020
ഇന്ന് പെട്രോളിന് അഞ്ച് പൈസയും, ഡീസലിന് 12 പൈസയും കൂടി. ഡൽഹിയിൽ പെട്രോൾ വില 80.43 രൂപയിലും, ഡീസൽ വില 80.53 രൂപയിലും എത്തി നിൽക്കുന്നു. കൊവിഡ് പ്രതിസന്ധിക്ക് ശേഷം ജൂൺ ഏഴ് മുതലാണ് എണ്ണ കമ്പനികൾ പുതുക്കിയ നിരക്കുകൾ പ്രഖ്യാപിച്ചത്. ഇന്ധനവില വർധനവ് അന്യായമാണെന്നും ഇത്തരം നടപടികൾ പിൻവലിക്കണമെന്നും, കുറഞ്ഞ എണ്ണവിലയുടെ ആനുകൂല്യം ജനങ്ങൾക്ക് നേരിട്ട് കൈമാറണമെന്നും കേന്ദ്രസർക്കാരിനോട് കോൺഗ്രസ് ആവശ്യപ്പെട്ടു.