ETV Bharat / bharat

കുട്ടി കുഴല്‍ കിണറില്‍ വീണ സംഭവം; പ്രാര്‍ഥന അറിയിച്ച് രാഹുല്‍ ഗാന്ധി - കുഴല്‍ കിണര്‍

രക്ഷാപ്രവര്‍ത്തനം മൂന്നാം ദിവസവും തുടരുന്നു.

രാഹുല്‍ ഗാന്ധി
author img

By

Published : Oct 27, 2019, 6:16 PM IST

ചെന്നൈ: തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ കിണറില്‍ വീണ രണ്ടര വയസ്സുകാരന്‍റെ ജീവന് വേണ്ടി പ്രാര്‍ഥിക്കുന്നെന്നും കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം വിജയിക്കട്ടെയെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

  • While the nation celebrates Deepavali, in Tamil Nadu a race against time is underway to save baby Surjeeth, who has been trapped in a borewell since Friday. I pray that he will be rescued & reunited with his distraught parents at the earliest 🙏#savesurjeeth

    — Rahul Gandhi (@RahulGandhi) October 27, 2019 " class="align-text-top noRightClick twitterSection" data=" ">

രാജ്യം ദീപാവലി ആഘോഷിക്കുമ്പോള്‍ തമിഴ്‌നാടില്‍ രണ്ടര വയസ്സുകാരന്‍ സുര്‍ജിത്തിന്‍റെ ജീവന്‍ രക്ഷിക്കാനുള്ള നെട്ടോട്ടം നടക്കുകയാണ്. കുട്ടിയെ എത്രയും വേഗം രക്ഷിക്കാന്‍ കഴിയട്ടെയെന്ന് പ്രാര്‍ഥിക്കുന്നതായും രാഹുല്‍ പറഞ്ഞു.

വെള്ളിയാഴ്ച വൈകിട്ടാണ് തിരുച്ചിറപ്പള്ളി നാട്ടുകാട്ടുപെട്ടിയില്‍ ബ്രിട്ടോയുടെ മകന്‍ സുര്‍ജിത്ത് വില്‍സണ്‍ വീടിന് സമീപമുള്ള കുഴല്‍ കിണറില്‍ വീഴുന്നത്. മൂന്നാം ദിവസവും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നൂറടി താഴ്ചയിലാണ് കുട്ടി ഉള്ളത്. രക്ഷാപ്രവര്‍ത്തനം ദുഷ്കരമാണ്.

നാമക്കാലില്‍ ഹൈഡ്രോ കാര്‍ബണ്‍ ഖനനത്തിനായി ഉപയോഗിക്കുന്ന കൂറ്റന്‍ റിഗ് രാത്രി 2.30 മണിയോടെ നാട്ടുകാട്ടപെട്ടിയിലെത്തിച്ചിട്ടുണ്ട്. ഇത് ഉപയോഗിച്ച് 100 അടി താഴ്ചയില്‍ കുഴിക്കാനാണ് തീരുമാനം. ദേശീയ ദുരന്തനിവാരണ സേനയുടെ ആറ് സംഘവും സംസ്ഥാന ദുരന്ത നിവാരണ സേനയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

Intro:Body:

https://www.aninews.in/news/national/politics/rahul-gandhi-tweets-prayer-for-rescue-of-minor-trapped-in-tn-borewell20191027170055/

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.