തന്നെ വിശ്വസിച്ചതിന് കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍ ഗാന്ധി. നാല് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം നല്‍കിയ വയനാട്ടിലേയും കേരളത്തിലേയും വോട്ടര്‍മാരുടെ സ്‌നേഹത്തിന് രാഹുല്‍ ഗാന്ധി നന്ദി പറഞ്ഞു. ജനാധിപത്യത്തിൽ ജനങ്ങളാണ് രാജാക്കന്മാരെന്ന് താൻ പ്രചാരണങ്ങൾക്കിടയിൽ പറഞ്ഞിരുന്നു. ജനങ്ങൾ അവരുടെ തീരുമാനം വ്യക്തമായി പറഞ്ഞു കഴിഞ്ഞെന്നും താൻ അതിനെ പൂർണമായും അംഗീകരിക്കുന്നെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അതേസമയം പ്രധാനമന്ത്രിയെയും അമേഠിയില്‍ വിജയം കൈവരിച്ച തന്‍റെ എതിർ സ്ഥാനാർഥി സ്മൃതി ഇറാനിയെയും രാഹുൽ ഗാന്ധി അഭിനന്ദിച്ചു. മാധ്യമപ്രവർത്തകരുടെ കൂടുതൽ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ രാഹുൽ ഗാന്ധി തയ്യാറായില്ല. കൂടുതൽ ചർച്ചകൾക്ക് പറ്റിയ ദിവസം ഇതല്ലെന്നാണ് താൻ കരുതുന്നതെന്നും നരേന്ദ്രമോദിയാണ് തങ്ങളുടെ പ്രധാനമന്ത്രിയെന്ന് ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ടെന്നും അതിനെ ബഹുമാനിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു. സംസ്ഥാന തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതുവരെ ആരും നേടാത്ത റെക്കോര്‍ഡ് ഭൂരിപക്ഷവുമായാണ് വയനാടിനെ രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ പ്രതിനിധീകരിക്കുന്നത്.
പരാജയം അംഗീകരിച്ച് രാഹുല്‍ ഗാന്ധി - ഫലം
പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അമേഠിയില്‍ വിജയിച്ച തന്‍റെ എതിര്‍ സ്ഥാനാര്‍ഥിയായ സ്മൃതി ഇറാനിയേയും രാഹുല്‍ അഭിനന്ദിച്ചു.
തന്നെ വിശ്വസിച്ചതിന് കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍ ഗാന്ധി. നാല് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം നല്‍കിയ വയനാട്ടിലേയും കേരളത്തിലേയും വോട്ടര്‍മാരുടെ സ്‌നേഹത്തിന് രാഹുല്‍ ഗാന്ധി നന്ദി പറഞ്ഞു. ജനാധിപത്യത്തിൽ ജനങ്ങളാണ് രാജാക്കന്മാരെന്ന് താൻ പ്രചാരണങ്ങൾക്കിടയിൽ പറഞ്ഞിരുന്നു. ജനങ്ങൾ അവരുടെ തീരുമാനം വ്യക്തമായി പറഞ്ഞു കഴിഞ്ഞെന്നും താൻ അതിനെ പൂർണമായും അംഗീകരിക്കുന്നെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അതേസമയം പ്രധാനമന്ത്രിയെയും അമേഠിയില്‍ വിജയം കൈവരിച്ച തന്‍റെ എതിർ സ്ഥാനാർഥി സ്മൃതി ഇറാനിയെയും രാഹുൽ ഗാന്ധി അഭിനന്ദിച്ചു. മാധ്യമപ്രവർത്തകരുടെ കൂടുതൽ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ രാഹുൽ ഗാന്ധി തയ്യാറായില്ല. കൂടുതൽ ചർച്ചകൾക്ക് പറ്റിയ ദിവസം ഇതല്ലെന്നാണ് താൻ കരുതുന്നതെന്നും നരേന്ദ്രമോദിയാണ് തങ്ങളുടെ പ്രധാനമന്ത്രിയെന്ന് ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ടെന്നും അതിനെ ബഹുമാനിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു. സംസ്ഥാന തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതുവരെ ആരും നേടാത്ത റെക്കോര്‍ഡ് ഭൂരിപക്ഷവുമായാണ് വയനാടിനെ രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ പ്രതിനിധീകരിക്കുന്നത്.
rahul gandhi response on results..( overoll indian results and results in wayand)
Conclusion: