ETV Bharat / bharat

പ്രസംഗം നിര്‍ത്തി രാഹുല്‍ ഗാന്ധി: വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ - വീഡിയോ

ബാങ്ക് വിളി ഉയര്‍ന്നതോടെ രാഹുല്‍ ഗാന്ധി പ്രസംഗം നിര്‍ത്തി.

രാഹുല്‍ ഗാന്ധി
author img

By

Published : Apr 28, 2019, 8:04 PM IST

തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ തിരക്കുകള്‍ക്കിടയില്‍ സഹോദരി പ്രിയങ്ക ഗാന്ധിയെ കണ്ടുമുട്ടിയപ്പോള്‍ സ്നേഹം പ്രകടിപ്പിക്കുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പ്രിയങ്കയെ ചേര്‍ത്ത് പിടിച്ച് സ്നേഹിക്കുകയും തമാശ പറയുകയും ചെയ്യുന്ന രാഹുലിന്‍റെ വീഡിയോ കോൺഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ മറ്റൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം സ്വന്തം മണ്ഡലമായ അമേഠിയില്‍ രാഹുല്‍ ഗാന്ധി പ്രചരണത്തിന് എത്തിയിരുന്നു. വേദിയില്‍ പ്രസംഗിക്കികയായിരുന്ന രാഹുല്‍ ബാങ്ക് വിളി ഉയര്‍ന്നതോടെ പ്രസംഗം നിര്‍ത്തി. ബാങ്ക് വിളി കഴിഞ്ഞെന്ന് ഉറപ്പു വരുത്തിയതോടെയാണ് തന്‍റെ പ്രസംഗം അദ്ദേഹം വീണ്ടും തുടര്‍ന്നത്. രാഹുലില്‍ നിന്നുണ്ടായ പ്രതികരണമാണ് വീഡിയോയിലുള്ളത്. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. 2016 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രണ്ട് വര്‍ഷം മുന്‍പ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഇത്തരത്തില്‍ പ്രസംഗത്തിനിടയില്‍ ബാങ്ക് വിളിച്ചപ്പോള്‍ മൗനം പാലിച്ചിരുന്നു.

Intro:Body:

https://www.asianetnews.com/news-election/rahul-gandhi-pause-his-speech-for-azaan-in-amethi-rally-pqo6ze

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.