ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്‍റെ മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി ദേശീയ വക്താവ് ബിസായ് സോങ്കര്‍ ശാസ്ത്രി. ഇടിവി ഭാരതിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷനെതിരെ സോങ്കര്‍ ശാസ്ത്രി വിമര്‍ശം ഉന്നയിച്ചത്.
രാഹുല്‍ നുണയനാണ്, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. പൗരത്വ ഭേദഗതി നിയമം ഇന്ത്യക്കാരുമായി യാതൊരു ബന്ധവുമില്ല. അത് ഇന്ത്യക്കാരെ ബാധിക്കില്ല. രാഹുല്‍ പറയുന്നത് പൗരത്വ ഭേദഗതി നിയമം രണ്ടാം നോട്ടു നിരോധനമെന്നാണ്. ഈ പ്രസ്താവനയില്‍ രാഹുല്‍ മാപ്പ് പറയണമെന്നും ബിസായ് സോങ്കര്‍ ശാസ്ത്രി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ഭരണകാലത്താണ് അസമിലെ തടങ്കല്‍ പാളയങ്ങള്‍ തുറന്നത്. അതുകൊണ്ട് തടങ്കല്‍ പാളയങ്ങളെക്കുറിച്ചുളള കോണ്‍ഗ്രസ് വാദം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.