ETV Bharat / bharat

മോദിയുടെ വാർത്താ സമ്മേളനം നല്ല കാര്യം: റാഫേല്‍ സംവാദത്തിന് വീണ്ടും വെല്ലുവിളിച്ച് രാഹുല്‍ - election commision

റാഫേൽ വിഷയത്തിൽ സംവാദം നടത്താമെന്ന തന്‍റെ വെല്ലുവിളി എന്തുകൊണ്ട് അദ്ദേഹം ഏറ്റെടുക്കുന്നില്ലെന്നും രാഹുൽ ഗാന്ധി ചോദിച്ചു.

രാഹുൽ ഗാന്ധി
author img

By

Published : May 17, 2019, 6:00 PM IST

Updated : May 17, 2019, 7:11 PM IST

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് അവസാനിക്കാൻ നാലോ അഞ്ചോ ദിവസം മാത്രം ബാക്കി നിൽക്കെ ഇന്ത്യയുടെ പ്രധാനമന്ത്രി ആദ്യമായി ഒരു വാർത്താസമ്മേളനം വിളിച്ചു ചേർത്തിരിക്കുന്നു. എന്നാൽ റാഫേൽ വിഷയത്തിൽ സംവാദം നടത്താമെന്ന തന്‍റെ വെല്ലുവിളി എന്തുകൊണ്ട് അദ്ദേഹം ഏറ്റെടുക്കുന്നില്ലെന്നും രാഹുൽ ഗാന്ധി ചോദിച്ചു. എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും രാഹുൽ രംഗത്തെത്തി. ഈ തെരഞ്ഞെടുപ്പിൽ പക്ഷാപാതപരമായാണ് കമ്മീഷൻ പ്രവർത്തിച്ചത്. മോദി ആഗ്രഹിക്കുന്ന എന്തു വേണമെങ്കിലും പറയാം. അതേസമയം അതേകാര്യം നമ്മൾ പറഞ്ഞാൽ നമ്മെ തടയുന്നു. മോദിയുടെ പ്രചാരണത്തിന് വേണ്ടി മാത്രമാണ് തെരഞ്ഞെടുപ്പിന്‍റെ സമയപ്പട്ടികയെന്ന് വരെ തോന്നിപ്പോകുന്നെന്നും രാഹുൽ കമ്മീഷനെ കുറ്റപ്പെടുത്തി.

ബിജെപിയുടേയും നരേന്ദ്രമോദിയുടേയും കയ്യിൽ ധാരാളം പണമുണ്ട്. എന്നാൽ ഞങ്ങളുടെ കൈയ്യിൽ സത്യം മാത്രമാണുളളതെന്നും രാഹുൽ പറഞ്ഞു. പ്രതിപക്ഷ സഖ്യത്തെക്കുറിച്ചുളള ചോദ്യത്തിന് തങ്ങളുടെ പ്രവർത്തനം അനുസരിച്ച് മെയ് 23 ന് ജനങ്ങൾ വിധിയെഴുതുമെന്നായിരുന്നു രാഹുലിന്‍റെ മറുപടി.

റാഫേല്‍ സംവാദത്തിന് വീണ്ടും മോദിയെ വെല്ലുവിളിച്ച് രാഹുല്‍

Intro:Body:Conclusion:
Last Updated : May 17, 2019, 7:11 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.