ന്യൂഡൽഹി : റഫാൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട്, പ്രധാനമന്ത്രി നരേന്ദ്ര മോദി മോഷണം നടത്തിയതായി സുപ്രീം കോടതി വ്യക്തമാക്കിയെന്ന പരാമർശത്തിന്റെ പേരിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി നൽകിയ കോടതിയലക്ഷ്യ ഹർജി സുപ്രീം കോടതി ഇന്നു പരിഗണിക്കും.ഇതിനെ വ്യാഖ്യാനിച്ചു നടത്തിയ പരാമർശത്തിലാണ് ‘ചൗക്കിദാർ’ മോഷണം നടത്തിയെന്നു കോടതി വ്യക്തമാക്കിയതായി രാഹുൽ ആരോപിച്ചത്. ബിജെപിയുടെ ലോക്സഭാംഗം മീനാക്ഷി ലേഖിയാണു ഹർജി നൽകിയത്.
‘രാജ്യത്തിന്‍റെ പ്രധാനമന്ത്രി വ്യോമസേനയുടെ പണം അനിൽ അംബാനിക്കു നൽകിയെന്ന് താൻ ഏതാനും മാസങ്ങളായി പറയുന്നു. ഇപ്പോൾ അക്കാര്യം സുപ്രീം കോടതി ശരിവച്ചതിൽ സന്തോഷമുണ്ട്. ഇടപാട് പരിശോധിക്കാൻ കോടതി തീരുമാനിച്ചിരിക്കുന്നു. രാജ്യത്തിന് ഇത് സന്തോഷത്തിന്‍റെ ദിനമാണ്. രാജ്യത്തിന്‍റെ ചൗക്കിദാർ (കാവൽക്കാരൻ) മോഷണം നടത്തിയെന്ന കാര്യം കോടതി വ്യക്തമായി പറഞ്ഞിരിക്കുന്നു’ – എന്നാണ് രാഹുൽ അന്നു പറഞ്ഞത്.എന്നാൽ കോടതി നടപടിയെ മനഃപൂർവം ദുർവ്യാഖ്യാനിക്കുകയാണു രാഹുൽ ചെയ്തതെന്നു ഹർജിക്കാരിക്കുവേണ്ടി മുകുൾ റോഹത്ഗി വാദിച്ചു.