ETV Bharat / bharat

പ്രതിഷേധത്തില്‍ പങ്കുചേരാന്‍ വിദ്യാര്‍ഥികളോടും യുവജനങ്ങളോടും ആഹ്വാനം ചെയ്ത് രാഹുല്‍ ഗാന്ധി - കോണ്‍ഗ്രസ്

ട്വിറ്ററിലൂടെയാണ് രാഹുല്‍ ധര്‍ണയില്‍ പങ്കെടുക്കാന്‍ ആഹ്വാനം നടത്തിയത്. വിമര്‍ശനങ്ങള്‍ക്കുള്ള ശക്തമായ മറുപടിയാണ് ഇന്നത്തെ ധര്‍ണ

NRC  CAA  RAhul Gandhi  Indian National Congress  രാഹുല്‍ ഗാന്ധി  ദേശീയ പൗരത്വ ഭേദഗതി നിയമം  എന്‍ആര്‍സി  കോണ്‍ഗ്രസ്  രാഹുല്‍ ട്വീറ്റ്
പ്രതിഷേധത്തില്‍ പങ്കുചേരാന്‍ വിദ്യാര്‍ഥികളോടും യുവജനങ്ങളോടും ആഹ്വാനം ചെയ്ത് രാഹുല്‍
author img

By

Published : Dec 23, 2019, 12:13 PM IST

Updated : Dec 23, 2019, 12:23 PM IST

ന്യൂഡല്‍ഹി: ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിക്കും എന്‍ആര്‍സിക്കുമെതിരെ കോണ്‍ഗ്രസ് ഇന്ന് രാജ്ഘട്ടില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ ധര്‍ണയില്‍ പങ്കുചേരാന്‍ യുവജനങ്ങളോടും വിദ്യാര്‍ഥികളോടും ആഹ്വാനം ചെയ്ത് രാഹുല്‍ ഗാന്ധി. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് തുടങ്ങുന്ന കുത്തിയിരിപ്പ് സമരത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കും. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി പ്രതിഷേധ ധര്‍ണയില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്തത്.

  • Dear Students & Youth of 🇮🇳,

    It’s not good enough just to feel 🇮🇳. At times like these it’s critical to show that you’re 🇮🇳 & won’t allow 🇮🇳 to be destroyed by hatred.

    Join me today at 3 PM at Raj Ghat, to protest against the hate & violence unleashed on India by Modi-Shah.

    — Rahul Gandhi (@RahulGandhi) December 23, 2019 " class="align-text-top noRightClick twitterSection" data=" ">

"പ്രിയപ്പെട്ട വിദ്യാർത്ഥികളേ, ഇന്ത്യയിലെ യുവാക്കളേ, ഇന്ത്യക്കാരനെന്ന് തോന്നിയാൽ മാത്രം പോരാ. ഇതുപോലുള്ള സമയങ്ങളിൽ, നിങ്ങൾ ഇന്ത്യക്കാരനാണെന്നും വിദ്വേഷത്താൽ ഇന്ത്യയെ നശിപ്പിക്കാൻ അനുവദിക്കില്ലെന്നും കാണിക്കേണ്ടത് അനിവാര്യമാണ്. മോദി- ഷാ ഇന്ത്യക്കെതിരെ അഴിച്ചുവിട്ട അക്രമത്തിനും വിദ്വേഷത്തിനും എതിരെ ഇന്ന് വൈകുന്നേരം 3 മണിക്ക് എന്നോടൊപ്പം ചേരുക. ''- രാഹുല്‍ ഗാന്ധി ട്വീറ്റില്‍ പറയുന്നു.

ക്രമസമാധാനം നിലനിര്‍ത്തണമെന്ന പേരില്‍ വിവിധ സംസ്ഥാനങ്ങളിലും ഡല്‍ഹിയിലുമുള്ള സാധാരണ മനുഷ്യര്‍ക്കെതിരെ പൊരുതാനായി പൊലീസ് സേനയെ വിന്യസിക്കുകയായിരുന്നു ബിജെപി സര്‍ക്കാരിന്‍റെ ധിക്കാരപരമായ നടപടിയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ഇതോടൊപ്പം അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ നേതൃത്വത്തില്‍ നിശബ്ദ പ്രതിഷേധം സംഘടിപ്പിക്കാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം ശക്തമാകുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ എവിടെയെന്ന ചോദ്യമുയര്‍ന്നിരുന്നു. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം വിദേശ സന്ദര്‍ശനത്തിലായിരുന്നു രാഹുല്‍ ഗാന്ധി. വിമര്‍ശനങ്ങള്‍ ഉന്നയിച്ചവര്‍ക്കുള്ള ശക്തമായ മറുപടി നല്‍കല്‍ കൂടിയാണ് കോണ്‍ഗ്രസിന് ഇന്ന് നടക്കുന്ന മഹാപ്രതിഷേധ ധര്‍ണ.

Last Updated : Dec 23, 2019, 12:23 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.