ETV Bharat / bharat

ബലാത്സംഗത്തിനിരയായ യുവതിയെ പ്രതി തീകൊളുത്തി കൊല്ലാൻ ശ്രമിച്ചു - രാജസ്ഥാൻ പീഡന വാർത്ത

2018 ൽ തന്നെ ബലാത്സംഗം ചെയ്‌തുവെന്നാരോപിച്ച് യുവതി തന്‍റെ അയൽവാസികൂടിയായ കോലിക്കെതിരെ ഈ വർഷം ഏപ്രിലിൽ പരാതി നൽകിയിട്ടുണ്ടായിരുന്നു. ഇതിനു ശേഷം കഴിഞ്ഞ ഏഴ് മാസമായി ഇയാൾ ഒളിവിലായിരുന്നു.

rajasthan rape news  jaipur rape news  rape victim set ablaze  rape news  പീഡന വാർത്തകൾ  ജയ്‌പൂർ പീഡന വാർത്ത  രാജസ്ഥാൻ പീഡന വാർത്ത  ബലാത്സംഗത്തിനിരയായ യുവതിയെ തീകൊളുത്തി
ബലാത്സംഗത്തിനിരയായ യുവതിയെ പ്രതി തീകൊളുത്തി കൊല്ലാൻ ശ്രമിച്ചു
author img

By

Published : Nov 16, 2020, 6:42 PM IST

ജയ്‌പൂർ: ബലാത്സംഗത്തിനിരയായ 37 വയസുകാരിയെ ഏഴു മാസമായി ഒളിവിലായിരുന്ന പ്രതി തീകൊളുത്തി കൊല്ലാൻ ശ്രമിച്ചതായി പൊലീസ്. സംഭവത്തിൽ യുവതിക്കും പ്രായപൂർത്തിയാകാത്ത മകൾക്കും 28 കാരനായ പ്രതിക്കും പരിക്കേറ്റതിനെതുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി ലേഖ്‌രാജ് കോലി എന്നയാളാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിൽ കൊലപാതക ശ്രമക്കുറ്റം ചുമത്തി കോലിയെയും പിതാവ് കൻഹയ്യ ലാലിനെയും സഹോദരങ്ങളായ രമേഷ്, മന്മോഹൻ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.

2018 ൽ തന്നെ ബലാത്സംഗം ചെയ്‌തുവെന്നാരോപിച്ച് യുവതി തന്‍റെ അയൽവാസികൂടിയായ കോലിക്കെതിരെ ഈ വർഷം ഏപ്രിലിൽ പരാതി നൽകിയിട്ടുണ്ടെന്ന് കോട്‌വാലി പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ യശ്വന്ത് യാദവ് പറഞ്ഞു. കഴിഞ്ഞ ദിവസം പ്രതി യുവതിയുടെ വീട്ടിൽ പ്രവേശിച്ച് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നെന്നും യുവതിക്ക് 50 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്നും പൊലീസ് കൂട്ടിചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.