ETV Bharat / bharat

മാനനഷ്ട കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം - പാറ്റ്ന ചീഫ് മജിസ്‌ട്രേറ്റ് കോടതി

ആര്‍എസ്എസ് - ബിജെപി പ്രത്യയശാസ്ത്രത്തെ എതിര്‍ക്കുന്നവര്‍ ആക്രമിക്കപ്പെടുകയാണെന്നും അതിന്‍റെ ഭാഗമാണ് തനിക്കെതിരെയുള്ള ഇത്തരം കേസുകള്‍ എന്നും രാഹുല്‍ ഗാന്ധി.

രാഹുൽ ഗാന്ധി
author img

By

Published : Jul 6, 2019, 5:46 PM IST

പാട്‌ന: എല്ലാ മോഷ്‌ടാക്കൾക്കും മോദി എന്ന പേര് എങ്ങനെ വന്നുവെന്ന പ്രസ്‌താവനയിൽ ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാര്‍ മോദി നൽകിയ മാനനഷ്ട കേസില്‍ രാഹുൽ ഗാന്ധിക്ക് ജാമ്യം. പാട്‌ന ചീഫ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഈ വർഷം ഏപ്രിലിൽ മഹാരാഷ്ട്രയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് രാഹുല്‍ ഗാന്ധി പ്രസ്താവന നടത്തിയത്.

ഒരാഴ്‌ചക്കിടെ രാഹുല്‍ ഗാന്ധിക്ക് ജാമ്യം ലഭിക്കുന്ന രണ്ടാമത്തെ മാനനഷ്‌ട കേസാണിത്. ബാങ്ക് തട്ടിപ്പുകേസില്‍ നീരവ് മോദിയെയും റഫാല്‍ അഴിമതിയില്‍ നരേന്ദ്ര മോദിയെയും കുറിച്ച് സംസാരിക്കവെയായിരുന്നു രാഹുലിന്‍റെ പ്രസ്താവന. ആര്‍എസ്എസ് - ബിജെപി പ്രത്യയശാസ്ത്രത്തെ എതിര്‍ക്കുന്നവര്‍ ആക്രമിക്കപ്പെടുകയാണെന്നും അതിന്‍റെ ഭാഗമാണ് തനിക്കെതിരെയുള്ള ഇത്തരം കേസുകളെന്നും രാഹുല്‍ പ്രതികരിച്ചു.

Intro:Body:

https://www.etvbharat.com/english/national/state/delhi/del2-rahul-court-2-2/na20190706154609101

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.