ETV Bharat / bharat

റഫേല്‍ ഇടപാട്: പുനപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും - prejury plea

റാഫേല്‍ ഇടപാടില്‍ അന്വേഷണം വേണ്ടെന്ന വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും.

റഫേല്‍ ഇടപാട്: പുനപരിശോദന ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും
author img

By

Published : May 10, 2019, 8:57 AM IST

ന്യുഡല്‍ഹി: റാഫേല്‍ ഇടപാടില്‍ അന്വേഷണം വേണ്ടെന്ന വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഇടപാടുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കിയിട്ടില്ലെന്ന് കാണിച്ച് കഴിഞ്ഞ ദിവസം ഹര്‍ജിക്കാരില്‍ ഓരാളായ പ്രശാന്ത് ഭൂഷണ്‍ പുതിയ പരാതി നല്‍കിയിരുന്നു. കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായി കേന്ദ്ര സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്.

റാഫേലുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കോടതിക്ക് നല്‍കിയിട്ടുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. കേസ് ആദ്യം പരിഗണിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചെറിയ സാങ്കേതിക പിഴവ് വന്നിട്ടുണ്ട്. റാഫേല്‍ ഇടപാട് റിപ്പോര്‍ട്ട് പാര്‍ലമെന്‍റില്‍ എത്തിയിരുന്നു എന്നാണ് ആദ്യം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. ഈ സാങ്കേതിക പിഴവ് അംഗീകരിച്ചാല്‍ തന്നെയും ക്ലീന്‍ ചിറ്റ് നല്‍കിയ ഉത്തരവിനെ ഒരു തരത്തിലും ബാധിക്കില്ല. വില സംബന്ധിച്ചും തര്‍ക്കമില്ല. യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് ധാരണയായതിനെക്കാള്‍ 2.89 ശതമാനം വിലകുറവിലാണ് വിമാനങ്ങള്‍ വാങ്ങിയതെന്ന് സിഎജി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പുനപരിശോധന ഹര്‍ജി തള്ളണമെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

Intro:Body:

റാഫേല്‍ ഇടപാടില്‍ അന്വേഷണം വേണ്ടെന്ന വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച പുന:പരിശോധനാ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ പുന:പരിശോധന വേണ്ടെന്ന് ആവർത്തിച്ച്, പുതിയ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.