ന്യൂഡൽഹി: മാരകമായ കൊവിഡ് 19 വൈറസിനെതിരായ പോരാട്ടത്തില്‍ റേഡിയോയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളിലെ ഉത്കണ്ഠ കുറക്കാന്‍ കഴിയുന്ന മികച്ച മാധ്യമമാണ് റേഡിയോ. ട്വിറ്ററിലൂടെയാണ് മോദി ഇക്കാര്യം പറഞ്ഞത്.
വീഡിയോ കോൺഫറൻസിംഗിലൂടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള റേഡിയോ ജോക്കികളുമായി പ്രധാനമന്ത്രി വിപുലമായ ആശയവിനിമയം നടത്തിയിരുന്നു. കൊവിഡ് 19 നെ പ്രതിരോധിക്കാൻ വിവിധ രീതികളിൽ അവബോധം വ്യാപിപ്പിക്കുന്നതിൽ അവർ വഹിച്ച പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു.