ശ്രീനഗർ: ക്വാറന്‍റൈൻ നിയമങ്ങൾ ലംഘിച്ച് രക്ഷപ്പെടാൻ ശ്രമിച്ച എട്ട് പേരെ പിടികൂടി. പുൽവാമ ജില്ലയിലാണ് സംഭവം. റെഡ് സോണായി പ്രഖ്യാപിച്ച പുൽവാമ ജില്ലയിലെ പരിഗം, കാസിഗണ്ട് ഗ്രാമങ്ങളിൽ നിന്ന് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് എട്ട് പേരും ആമിരാബാദ് ട്രാളിലേക്ക് പോയത്. എല്ലാവരെയും കണ്ടെത്തി നിരീക്ഷണത്തിന് വിധേയമാക്കിയതായി പൊലീസ് അറിയിച്ചു. അതേസമയം, കൊവിഡ് നിയമങ്ങൾ ലംഘിച്ചതിന് ഗണ്ടർബൽ ജില്ലയിൽ 12 പേരെ അറസ്റ്റ് ചെയ്‌തു. ഇവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പുൽവാമ ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.
ക്വാറന്‍റൈൻ നിയമലംഘനം; ജമ്മു കശ്‌മീരിൽ 20 പേർ അറസ്റ്റിൽ - ജമ്മു കശ്‌മീർ
എട്ട് പേരെ കണ്ടെത്തി നിരീക്ഷണത്തിലാക്കി. മറ്റുള്ളവർക്കെതിരെ കേസെടുത്തു. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പുൽവാമ ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.
![ക്വാറന്‍റൈൻ നിയമലംഘനം; ജമ്മു കശ്‌മീരിൽ 20 പേർ അറസ്റ്റിൽ Quarantine violation 20 held in Jammu and Kashmir Jammu and Kashmir Quarantine violation; 20 held ക്വാറന്‍റൈൻ നിയമലംഘനം ജമ്മു കശ്‌മീർ ഗണ്ടർബൽ ജില്ല](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6781328-24-6781328-1586799301950.jpg?imwidth=3840)