ETV Bharat / bharat

നിലവാരമുള്ള അധ്യാപനം തിളക്കമാര്‍ന്ന ഭാവിക്ക് അനുയോജ്യമായ മുതല്‍ മുടക്ക്

കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി അവസാനം തുടക്കം കുറിച്ച സ്റ്റാര്‍സിന്‍റെ സാധ്യതകളും ഉദ്ദേശ ലക്ഷ്യങ്ങളും വ്യത്യസ്തമാണ്. 250 കോടി രൂപ ബജറ്റ് ശാസ്ത്ര പദ്ധതികള്‍ക്ക് പിന്തുണയായി വകയിരുത്തി കൊണ്ട് ഗവേഷണത്തിന് വലിയ പ്രാധാന്യം നല്‍കുന്നതാണ് ഈ പദ്ധതി

Quality teaching ....right investment for bright future  നിലവാരമുള്ള അധ്യാപനം  കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍  സ്റ്റാര്‍സ്  Stars
അധ്യാപനം
author img

By

Published : Oct 21, 2020, 1:55 PM IST

ലോക ബാങ്കിന്‍റെ സാമ്പത്തിക സഹായത്തോടെയുള്ള “സ്റ്റാര്‍സ്'' എന്ന പേരില്‍ പുതിയ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഭാവിയുടെ ശോഭയ്ക്ക് നിലവാരമുള്ള അധ്യാപനത്തിന് രൂപം കൊടുത്ത് സ്‌കൂള്‍ വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുക എന്നുള്ളതാണ് പദ്ധതിയുടെ ലക്ഷ്യം. കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി അവസാനം തുടക്കം കുറിച്ച സ്റ്റാര്‍സിന്‍റെ സാധ്യതകളും ഉദ്ദേശ ലക്ഷ്യങ്ങളും വ്യത്യസ്തമാണ്. 250 കോടി രൂപ ബജറ്റ് ശാസ്ത്ര പദ്ധതികള്‍ക്ക് പിന്തുണയായി വകയിരുത്തി കൊണ്ട് ഗവേഷണത്തിന് വലിയ പ്രാധാന്യം നല്‍കുന്നതാണ് ഈ പദ്ധതി. ഏറ്റവും പുതിയ നടപടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ കഴിവ് മെച്ചപ്പെടുത്തുന്നതിനും ബോര്‍ഡ് പരീക്ഷകള്‍ മെച്ചപ്പെടുത്തുന്നതിനും അധ്യാപക-പരിശീലന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമൊക്കെയായി ലക്ഷ്യമിട്ടു കൊണ്ടുള്ളതാണെന്ന് ജാവദേക്കര്‍ പറയുന്നു. മൊത്തം കണക്കാക്കിയ ചെലവായ 5718 കോടി രൂപയില്‍ 3700 കോടി രൂപ ലോക ബാങ്ക് സഹായം നല്‍കുന്ന ഈ പദ്ധതി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, കേരളം, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കും. ഗുജറാത്ത്, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, ജാര്‍ഖണ്ഡ്, അസം എന്നീ സംസ്ഥാനങ്ങളില്‍ ഏഷ്യന്‍ വികസന ബാങ്കിന്‍റെ (എഡിവി) സഹായത്തോടെ നടത്തുന്ന സമാനമായ പദ്ധതികള്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ പുതിയ നിലവാരം കൊണ്ടു വരിക ലക്ഷ്യമിട്ടിട്ടുള്ളതാണ്. ഷാഗുന്‍, ദീക്ഷ എന്നിങ്ങനെയുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലുകളുടെ സഹായത്തോടു കൂടി സംസ്ഥാനങ്ങള്‍ക്ക് തങ്ങളുടെ സഹ സംസ്ഥാനങ്ങളുടെ അനുഭവങ്ങളില്‍ നിന്നും ഗുണഫലങ്ങള്‍ നേടിയെടുക്കുവാന്‍ കഴിയുമെന്ന് കേന്ദ്ര മന്ത്രിമാര്‍ പറയുന്നുണ്ടെങ്കിലും ദേശീയ തലത്തില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താനുള്ള സാധ്യമായ വഴിയാണോ ഇത്? ഏതാനും കാലങ്ങള്‍ക്ക് മുന്‍പ് കേന്ദ്ര മന്ത്രി പ്രഖ്യാപിച്ച പോലെ രാജ്യത്തുടനീളമുള്ള 11 ലക്ഷം അധ്യാപകര്‍ക്ക് അധ്യാപനത്തില്‍ ശരിയായ പരിശീലനം ലഭിച്ചിട്ടില്ല. ബിഹാറിലും പശ്ചിമ ബംഗാളിലും പ്രൈമറി, സെക്കന്‍ററി സ്‌കൂള്‍ അധ്യാപകരില്‍ മൂന്നിലൊരു ഭാഗത്തിന് ആവശ്യമായ യോഗ്യതകളില്ല. അത്തരം ഒരു സാഹചര്യത്തില്‍ ഏതാനും സംസ്ഥാനങ്ങളില്‍ മാത്രമായി പരിമിതമാക്കപ്പെട്ടിട്ടുള്ള പുതിയ പദ്ധതികള്‍ രാജ്യത്തുടനീളമുള്ള സ്‌കൂള്‍ വിദ്യാഭ്യാസത്തിന്‍റെ നിലവാരം മെച്ചപ്പെടുത്തുമോ?

കൊവിഡ് ദുരന്തം മൂലം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിയതിന്‍റെ പേരില്‍ ഇന്ത്യക്ക് ഒരു വര്‍ഷം 30 ലക്ഷം കോടി രൂപ വരെ നഷ്ടമാകുമെന്നാണ് ഈയിടെ ലോക ബാങ്ക് കണക്കാക്കിയിരിക്കുന്നത്. ദേശ വ്യാപകമായി വിദ്യാര്‍ത്ഥികള്‍ക്ക് അറിവാര്‍ജ്ജിക്കാനുള്ള അവസരങ്ങള്‍ നല്ല നിലവാരത്തോടെ ലഭിക്കുന്നില്ല എന്നതാണ് ഇതിന് പ്രധാനമായ കാരണം. മാത്രമല്ല, വലിയ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസ അവസരമേ ലഭിക്കുന്നില്ല. ഇങ്ങനെ ഒരു വര്‍ഷത്തില്‍ ഇത്രത്തോളം വലിയ നഷ്ടം ഒരു മഹാമാരി മൂലം സംഭവിക്കുന്നു രാജ്യത്തിനെങ്കില്‍, നിലവാരമുള്ള, പരിശീലനം സിദ്ധിച്ച അധ്യാപക ജീവനക്കാരുടെ അഭാവം മൂലം വിദ്യാര്‍ത്ഥികള്‍ക്ക് നിലവാരമുള്ള വിദ്യാഭ്യാസം നഷ്ടപ്പെടുന്നതിനാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ രാജ്യത്തിനുണ്ടായിരിക്കുന്ന നഷ്ടം എത്രത്തോളമായിരിക്കുമെന്ന് എങ്ങനെ കണക്കാക്കാനാകും? കോത്താരി കമ്മീഷനും ചതോപാധ്യായ കമ്മിറ്റിയും യശ്പാല്‍ കമ്മിറ്റിയും ഒക്കെ എങ്ങിനെയാണ് അധ്യാപക പരിശീലന സംവിധാനം രാജ്യത്ത് വികസിക്കേണ്ടത് എന്ന് വിശദീകരിച്ചിട്ടുണ്ടെങ്കിലും ദശാബ്ദങ്ങളായി സര്‍ക്കാരുകളില്‍ നിന്നുണ്ടാകുന്ന പ്രതികരണം ഒട്ടും പ്രോത്സാഹന ജനകമല്ല. സ്‌കൂളുകളില്‍ നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി മൂന്ന് വര്‍ഷം മുന്‍പ് വിദ്യാഭ്യാസ അവകാശ നിയമം ഭേദഗതി ചെയ്യുകയുണ്ടായി. അത് പ്രകാരം സ്‌കൂള്‍ അദ്ധ്യാപകര്‍ക്ക് നിര്‍ബന്ധമായും പരിശീലനം നല്‍കണം. പക്ഷെ യാതൊരു തരത്തിലുള്ള പുരോഗതിയും സാഹചര്യത്തിലുണ്ടായിട്ടില്ല. രാജ്യത്തുടനീളമുള്ള 42 ലക്ഷം സ്‌കൂള്‍ അധ്യാപകരുടെ പഠിപ്പിക്കുവാനുള്ള കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനു വേണ്ടി കഴിഞ്ഞ വര്‍ഷം രൂപം നല്‍കിയ രണ്ടു തട്ടുകളിലായുള്ള പരിശീലന പദ്ധതി ശിക്ഷാ എന്ന പേരിലുള്ള വിദഗ്ധരുടെ പിന്തുണയോടെ നടപ്പാക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇനിയും അതിന് തുടക്കമായിട്ടില്ല.

ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം നേടിയെടുക്കുന്നതിനായി മികവിന്‍റെ കേന്ദ്രങ്ങളായി ഉയര്‍ന്നു വന്നു കൊണ്ടിരിക്കുന്ന വിദേശ രാജ്യങ്ങളുടെ അനുഭവങ്ങളില്‍ നിന്നും കേന്ദ്രം പാഠം പഠിക്കേണ്ടതുണ്ട്. യുദ്ധകാലാടിസ്ഥാനത്തിലാണ് ആ രാജ്യങ്ങളിലെല്ലാം സമഗ്രമായ തിരുത്തല്‍ നടപടികള്‍ ഉണ്ടാവുന്നത്. അതിബുദ്ധിമാന്മാരെ കണ്ടെത്തി കൊണ്ടും അവരെ നിരന്തര പരിശീലനവും ആകര്‍ഷകമായ ശമ്പളവും വാഗ്ദാനം നല്‍കി അധ്യാപന ജീവിതത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു കൊണ്ട് വിദ്യാഭ്യാസ മേഖലയില്‍ നവീനതകള്‍ സൃഷ്ടിക്കുന്നവരില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളാണ് ദക്ഷിണ കൊറിയ, ഫിന്‍ലാന്‍റ്, സിംഗപ്പൂര്‍, ഹോങ്ങ്‌കോങ്ങ് എന്നിവ. കഴിവുറ്റ അദ്ധ്യാപകരും ആത്മാര്‍പ്പണമുള്ള വിദ്യാഭ്യാസ വിചക്ഷണരുമാണ് മികച്ച എഞ്ചിനീയര്‍മാരേയും ഡോക്ടര്‍മാരേയും അഭിഭാഷകരേയും മറ്റ് പ്രൊഫഷണലുകളെയും ഏത് രാജ്യത്തും സൃഷ്ടിക്കുന്നത്. ഉയര്‍ന്ന നിലവാരമുള്ള അധ്യാപന പരിശീലനം നേടിയെടുക്കുന്നതിനായി സ്വയം ഭരണാവകാശമുള്ള ഒരു ഉന്നത സ്ഥാപനം ഉണ്ടാവേണ്ടതുണ്ട്. ഐഐടികള്‍ക്കും ഐഐഎംകള്‍ക്കും ഉള്ളതു പോലെ ദേശീയ തലത്തില്‍ നിലവാരമുള്ള അത്തരം ഒരു സ്വതന്ത്ര സ്ഥാപനം ഉണ്ടായാല്‍ മാത്രമേ നിലവിലുള്ള പഴുതുകള്‍ അടച്ച് രാജ്യത്ത് സ്‌കൂള്‍ വിദ്യാഭ്യാസ സംവിധാനം മെച്ചപ്പെടുത്തുവാന്‍ കഴിയുകയുള്ളൂ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.