പല്‍ഗര്‍: മഹാരാഷ്ട്രയിലെ പല്‍ഗറില്‍ റിക്ടര്‍ സകെയിലില്‍ 3.1 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി റിപ്പേര്‍ട്ട്. ആളപായമില്ലെങ്കിലും വീടുകള്‍ക്കും വസ്തുവകകള്‍ക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്. ദേശീയ ഭൂകമ്പ പഠനവിഭാഗമാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. രാത്രി 9.19 ഓടെയായിരുന്നു ഭൂമികുലുക്കം അനുഭവപ്പെട്ടത്. എട്ട് കിലോമീറ്റര്‍ ദൂരത്തിലാണ് കുലുക്കമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ദുരന്ത നിവാരണ സേന അടക്കമുള്ളവര്‍ പ്രദേശത്ത് സന്ദര്‍ശനം നടത്തും. വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. നാശനഷ്ടം സംബന്ധിച്ച കണക്കുകള്‍ ഉടന്‍ ലഭ്യമാകും.
മഹാരാഷ്ട്രയില്‍ ഭൂമികുലുക്കം; ആളപായമില്ല - ഭൂമികുലുക്കം
വീടുകള്‍ക്കും വസ്തുവകകള്‍ക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്. ദേശീയ ഭൂകമ്പ പഠനവിഭാഗമാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.