ചണ്ഡിഗഡ്: പഞ്ചാബിൽ കൊവിഡ് രോഗികളുടെ എണ്ണം 375 ആയി. 104 പേർക്ക് രോഗം ഭേദമായപ്പോൾ 19 പേർ മരിച്ചു. എസ്‌എഎസ് നഗറിൽ നിന്നും 73 കേസ്, ജലന്ദറിൽ നിന്നും 86 കേസ്, പട്യാലയിൽ നിന്നും 63 കേസ് എന്നിങ്ങനെയാണ് റിപ്പോർട്ട് ചെയ്‌തത്. 18,670 സാമ്പിളുകൾ പരിശോധനക്കയച്ചു. 15,690 പേരുടെ പരിശോധനാഫലം നെഗറ്റീവാണ്. 2,605 സാമ്പിളുകളുടെ ഫലം ലഭിച്ചിട്ടില്ല. 1,813 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ഇന്ത്യയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 31,787 ആയി ഉയർന്നു. 71 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു.
പഞ്ചാബിൽ 375 കൊവിഡ് ബാധിതർ; മരണ സംഖ്യ 19 ആയി - ജലന്ദർ കൊവിഡ്
പഞ്ചാബിൽ 104 പേർക്ക് രോഗം ഭേദമായപ്പോൾ 19 പേർ മരിച്ചു. 18,670 സാമ്പിളുകൾ പരിശോധനക്കയച്ചു