ചണ്ഡീഗഡ്: പെഷവാറില്‍ സിഖ് യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളായവര്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദര്‍ സിംഗ് പാകിസ്ഥാനോട് ആവശ്യപ്പെട്ടു. പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പേരെടുത്ത് പറഞ്ഞാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്. ചംകനി പൊലീസ് സ്റ്റേഷന് സമീപമാണ് ഇരുപത്തിയഞ്ചുകാരനായ രവീന്ദര്‍ സിംഗിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇസ്ലാമാബാദിലെ പത്രപ്രവര്‍ത്തകന്‍റെ സഹോദരനാണ് രവീന്ദര്‍ സിംഗ്. ബന്ധുവിന്‍റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് കൊലപാതകമുണ്ടായത്. വിഷയത്തില്‍ അപലപിച്ചുകൊണ്ടിരിക്കാതെ ഉടനടി നടപടിയുണ്ടാകണമെന്ന് ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയം പാകിസ്ഥാനോട് ആവശ്യപ്പെട്ടു. ഗുരുദ്വാര നങ്കനാ സാഹിബില്‍ ആക്രമണം നടന്നതിന് തൊട്ടുപിന്നാലെയാണ് സിഖ് യുവാവിന്‍റെ കൊലപാതകവും നടന്നത്.
സിഖ് യുവാവിന്‍റെ കൊലപാതകം; കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി - Punjab CM urges Pak PM to ensure 'strict punishment' of culprits of Sikh youth killing in Peshawar
കുറ്റവാളികള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണമെന്ന് ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയം ആവശ്യപ്പെട്ടു
ചണ്ഡീഗഡ്: പെഷവാറില്‍ സിഖ് യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളായവര്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദര്‍ സിംഗ് പാകിസ്ഥാനോട് ആവശ്യപ്പെട്ടു. പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പേരെടുത്ത് പറഞ്ഞാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്. ചംകനി പൊലീസ് സ്റ്റേഷന് സമീപമാണ് ഇരുപത്തിയഞ്ചുകാരനായ രവീന്ദര്‍ സിംഗിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇസ്ലാമാബാദിലെ പത്രപ്രവര്‍ത്തകന്‍റെ സഹോദരനാണ് രവീന്ദര്‍ സിംഗ്. ബന്ധുവിന്‍റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് കൊലപാതകമുണ്ടായത്. വിഷയത്തില്‍ അപലപിച്ചുകൊണ്ടിരിക്കാതെ ഉടനടി നടപടിയുണ്ടാകണമെന്ന് ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയം പാകിസ്ഥാനോട് ആവശ്യപ്പെട്ടു. ഗുരുദ്വാര നങ്കനാ സാഹിബില്‍ ആക്രമണം നടന്നതിന് തൊട്ടുപിന്നാലെയാണ് സിഖ് യുവാവിന്‍റെ കൊലപാതകവും നടന്നത്.
https://www.aninews.in/news/national/general-news/punjab-cm-urges-pak-pm-to-ensure-strict-punishment-of-culprits-of-sikh-youth-killing-in-peshawar20200105183217/
Conclusion: