ETV Bharat / bharat

സമൂഹമാധ്യമങ്ങളില്‍ വൈറലായി സ്വർണ മാസ്ക് - വെള്ളി മാസ്ക്

സ്വർണ മാസ്ക് ധരിച്ചാൽ രോഗം പിടിപെടാതിരിക്കുമോ എന്ന് തനിക്കറിയില്ലെന്നും സ്വർണാഭരണങ്ങൾ ധരിക്കാൻ താൻ ഏറെ ഇഷ്ടപ്പെടുന്നുണ്ടെന്നും കുറാഡെ പറയുന്നു.

Gold mask Coronavirus outbreak Coronavirus scare Coronavirus outbreak COVID-19 pandemic Pune man dons gold mask സ്വർണ മാസ്ക് സ്വർണാഭരണങ്ങൾ മൂന്ന് ലക്ഷം രൂപ വെള്ളി മാസ്ക് വിലകൂടിയ മാസ്ക്
സോഷ്യൽ മീഡിയയിൽ വൈറലായി സ്വർണ മാസ്ക്
author img

By

Published : Jul 4, 2020, 2:28 PM IST

മുംബൈ: മാസ്കിലുമുണ്ട് ആഡംബരം. വിവിധതരം മാസ്കുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്.എന്നാല്‍ അതിനെയൊക്കെ കടത്തിവെട്ടി സ്വർണം കൊണ്ടുള്ള മാസ്ക് ധരിച്ചിരിക്കുകയാണ് പൂനെയിലെ പിംപ്രി-ചിഞ്ച്‌വാഡി സ്വദേശിയായ കുറാഡെ. മൂന്ന് ലക്ഷം രൂപയാണ് മാസ്കിന്‍റെ വില. വളരെ നേർത്തതും ശ്വാസം പോകാൻ ചെറിയ സുഷിരങ്ങളുമുള്ള മാസ്ക് ആണ് കുറാഡെ തെരഞ്ഞെടുത്തത്. സ്വർണ മാസ്ക് ധരിച്ചാൽ രോഗം പിടിപെടാതിരിക്കുമോ എന്ന് തനിക്കറിയില്ലെന്നും സ്വർണാഭരണങ്ങൾ ധരിക്കാൻ താൻ ഏറെ ഇഷ്ടപ്പെടുന്നുണ്ടെന്നും കുറാഡെ പറയുന്നു.

തന്‍റെ കുടുംബാംഗങ്ങൾക്കും ഇത്തരത്തിൽ മാസ്ക് നിർമ്മിച്ചുനൽകാൻ താൻ തയാറാണെന്ന് അദ്ദേഹം പറയുന്നു. എല്ലാ വിരലുകളിലും സ്വർണ മോതിരങ്ങൾ, കൈത്തണ്ടയിൽ സ്വർണ വളകൾ, കഴുത്തിൽ വലിയ സ്വർണ ചങ്ങലകൾ എന്നിവ ധരിച്ച് മാത്രമേ പുറത്തു പോകാറുള്ളുവെന്നും കുറാഡെ പറയുന്നു.

വിലകൂടിയ മാസ്ക് ധരിക്കുന്നത് ഇതാദ്യമായല്ല. കോലാപ്പൂരിൽ വെള്ളി മാസ്ക് ധരിച്ച ഒരാളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറൽ ആയിരുന്നു. ഇതിനു ശേഷമാണ് സ്വർണമാസ്ക് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.