മുംബൈ: കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച 56 കാരനായ ഡോക്ടർ മരിച്ചു. വെള്ളിയാഴ്ച പൂനെയിലെ സാസൂൺ ജനറൽ ആശുപത്രിയിൽ വച്ചാണ് ഡോക്ടർ മരിച്ചത്. ഡോക്ടർ നഗരത്തിൽ ഒരു സ്വകാര്യ ആശുപത്രി നടത്തുകയായിരുന്നു. തന്‍റെ രോഗികളിൽ രണ്ടുപേർക്ക് വൈറസ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അദ്ദേഹം 14 ദിവസത്തേക്ക് സ്വയം ക്വാറന്‍റൈനിൽ പോയി. തുടർന്ന് ശ്വസന സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് മെയ് 13ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ വൈറസ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തു. വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ച അദ്ദേഹം മെയ് 22 മരിച്ചു.
അദ്ദേഹത്തിന് വൃക്ക,ഹൃദയ സംബന്ധമായ പ്രശ്നങ്ങളും ഉണ്ടായിരുന്നുവെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. മറ്റുള്ളവർക്കായി പ്രവർത്തിക്കുമ്പോൾ ഡോക്ടർമാരുടെ ജീവൻ സുരക്ഷിതമല്ലെന്നും ഡോക്ടർമാർക്ക് ഉയർന്ന നിലവാരമുള്ള പിപിഇ കിറ്റുകൾ സർക്കാർ നൽകണമെന്നും ഡോ. സിദ്ധാർത്ഥ് ദെൻഡെ പറഞ്ഞു. 44,582 കൊവിഡ് രോഗികളാണ് മഹാരാഷ്ട്രയിലുള്ളത്.