ETV Bharat / bharat

പൂനെയില്‍ കൊവിഡ് കേസുകൾ വര്‍ധിക്കുന്നു; രോഗബാധിതര്‍ 2,857 - കൊവിഡ് മരണം

13 മാസം പ്രായമുള്ള പെൺകുഞ്ഞ് ഉൾപ്പെടെ എട്ട് പേര്‍ കൂടി മരിച്ചതോടെ പൂനെയില്‍ മരണസംഖ്യ 156 ആയി.

Pune COVID-19 cases  COVID-19 in Pune  Pune news  virus death toll in Pune  പൂനെ  പൂനെ കൊവിഡ്  കൊവിഡ് മരണം  കൊവിഡ് 19
പൂനെയില്‍ കൊവിഡ് കേസുകൾ വര്‍ധിക്കുന്നു; രോഗബാധിതര്‍ 2,857
author img

By

Published : May 11, 2020, 12:22 PM IST

മുംബൈ: പൂനെയിൽ കൊവിഡ് കേസുകൾ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 125 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ പൂനെയില്‍ രോഗബാധിതരുടെ എണ്ണം 2,857 ആയി. കഴിഞ്ഞ ദിവസം 13 മാസം പ്രായമുള്ള പെൺകുട്ടി ഉൾപ്പെടെ എട്ട് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. പോഷകാഹാരക്കുറവുള്ള കുഞ്ഞാണ് മരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. ഇതോടെ മരണസംഖ്യ 156 ആയി.

ഞായറാഴ്‌ച 194 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. പുതുതായി റിപ്പോര്‍ട്ട് ചെയ്‌ത കേസുകളില്‍ 102 എണ്ണം പൂനെ മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലാണ്. ഇവിടെ 2482 രോഗികളുണ്ട്. പിംപ്രി ,ചിഞ്ച്‌വാഡ് മേഖലയില്‍ 170 ഉം മറ്റ് സ്ഥലങ്ങളില്‍ 212 ഉം സജീവ കേസുകളാണുള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.